സിപിഐ എം പ്രവര്‍ത്തനഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

സിപിഐ എം പ്രവര്‍ത്തനഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാം

കൊച്ചി > സിപിഐ എം കേരള സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നു.  പ്രവര്‍ത്തന ഫണ്ടിലേക്ക് ഓണ്‍ലൈനായും സംഭാവന ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.cpimkerala.org എന്ന പാര്‍ടി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സംഭാവന നല്‍കാം. 

കോര്‍പ്പറേറ്റുകളുടെയോ അഴിമതിക്കാരുടെയോ കള്ളക്കടത്തുകാരുടെയോ കയ്യില്‍ നിന്ന് പണം  വാങ്ങാതെ പൊതുജനങ്ങളില്‍ നിന്നും ചെറിയ തുകകള്‍ സ്വരൂപിച്ചാണ് സിപിഐ എം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോര്‍പ്പറേറ്റ് ബോണ്ടുകള്‍ സ്വീകരിക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ച പാര്‍ടിയാണ് സിപിഐ എം.

നവ ഉദാരവല്‍ക്കരണത്തിനും അക്രമോല്‍സുക വര്‍ഗീയതക്കുമെതിരെ പട നയിക്കുക എന്ന ഉത്തരവാദിത്തമാണ് പാര്‍ടി ഏറ്റെടുത്തിട്ടുള്ളത്. അതിനായി പാര്‍ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രവര്‍ത്തനഫണ്ട് വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹായം ഉണ്ടാവണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ക്ലിക്ക് ചെയ്യുക



 



from Kerala || Deshabhimani ​Online ​News https://ift.tt/2EuDmfP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages