കൊമ്പൻ മൂന്നാർ ഗണേശന് യാത്രാമൊഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

കൊമ്പൻ മൂന്നാർ ഗണേശന് യാത്രാമൊഴി


വടക്കാഞ്ചേരി
കൊമ്പൻ മൂന്നാർ ഗണേശന്(പടയപ്പ) അന്ത്യാഞ്ജലി. വേലൂർ വെള്ളാറ്റഞ്ഞൂരിന്റെ കണ്ണിലുണ്ണിയായി മാറിയ കൊമ്പൻ മൂന്നാർ ഗണേശൻ(58) വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ‌് ചെരിഞ്ഞത്. വെളളാറ്റഞ്ഞൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കടപ്പുറം ഇരട്ടപ്പുഴയിൽ കാലുകൾ തളർന്നശേഷം ആനചികിത്സകനും പരിസ്ഥിതി പ്രവർത്തകനുമായ സജിത്ത‌് വെള്ളാറ്റഞ്ഞൂരിന്റെ കീഴിൽ ആയുർവേദ ചികിത്സയിലായിരുന്നു. മൂന്നാറിലെ  ജനങ്ങൾക്ക് നിത്യ പരിചിതനായിരുന്ന ആനയായിരുന്നു ഗണേശൻ. യൗവനകാലത്ത്  ഉയരത്തേക്കാൾ  തലയെടുപ്പുമായി ആനപ്രേമികളുടെ നെഞ്ചിൽ ഇടംപിടിച്ചു. മൂന്നാർ–- മറയൂർ റോഡിൽ കന്നിമല ബംഗ്ലാവിന് സമീപമുള്ള കൊടുംവളവിൽ പലപ്പോഴും റോഡിന്റെ ഒത്ത നടുവിൽ നിലയുറപ്പിച്ചിരുന്ന ഗജവീരനെ നാട്ടുകാർ പടയപ്പ എന്ന ഓമനപ്പേരിട്ടാണ‌് വിളിച്ചിരുന്നത‌്.

ഉത്സവക്കാലത്ത‌് ഗണേശനെത്താത്ത ഉത്സവപ്പറമ്പുകൾ വിരളമാണ്. ആറു മാസം മുമ്പ് ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴയിൽ തളർന്നുവീണതുമുതലാണ് ദുരിതകാലമാരംഭിക്കുന്നത്. വാതരോഗവും പ്രമേഹവുമായിരുന്നു അസുഖങ്ങൾ. ഹസ്ത്യായുർവേദ വിദഗ‌്ധനായ നാകേരി വാസുദേവൻ നമ്പൂതിരിയുടെയും ശിഷ്യൻ വെള്ളാറ്റഞ്ഞൂർ പറമ്പിൽ സജിത്തിന്റെയും പരിചരണത്തോടൊപ്പം വെള്ളാറ്റഞ്ഞൂരിലെ നാട്ടുകാരുടെ സ്നേഹവും സാന്ത്വനവും കൂട്ടായതോടെ ഗണേശൻ പതുക്കെ ജീവിതത്തിലേക്ക് തിരികെവന്നിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുറിവുകളും ഏറെക്കുറെ മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ഗണേശന് വയറിളക്കവും ഛർദിയും ഉണ്ടായത്‌. തുടർന്ന് ആലത്തൂരിലെ വെറ്ററിനറി ഡോക്ടർ പൊന്നു മണിയുടെ നേതൃത്വത്തിൽ ചികിത്സ  നടത്തിയെങ്കിലും രാവിലെ  ചരിയുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനകൾക്കുശേഷം കോടനാട് സംസ്കാരം നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/2QxwuVE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages