കോഴിക്കോട‌്
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായുള്ള വനിതാ മതിലിൽ പങ്കെടുക്കുമെന്ന‌് എഴുത്തുകാരി പി വത്സല പറഞ്ഞു. സ‌്ത്രീയുടെ സ്വാഭിമാനത്തിന‌് ഒരേസമയം സംരക്ഷണവും പ്രതിരോധവും തീർക്കാനുള്ള ആഹ്വാനമായ മതിൽ ചരിത്രസംഭവമാകും.
സ‌്ത്രീയുടെ സ്വത്വം പൂർണമായി പ്രകാശിപ്പിക്കാൻ കിട്ടുന്ന അവസരമായികണ്ട‌് എല്ലാ വിഭാഗം ആളുകളും ഇതിൽ പങ്കെടുക്കണം. എല്ലാവരെയും സഹകരിപ്പിച്ചുള്ള മുന്നോട്ട‌് പോക്കാണിത‌്. സ‌്ത്രീകൾ എന്ത‌് കാര്യം ചെയ്യാൻ തുടങ്ങിയാലും അതിനെ വിമർശിച്ച‌് ഇല്ലാതാക്കുക എന്നത‌് ചരിത്രകാലം മുതലേ ഉള്ളതാണ‌്. വിമർശനങ്ങളെ തള്ളിക്കളയണം. അതിനെ അതിജീവിച്ച‌് ഈ മതിൽ വിജയമാകും. സമൂഹത്തിലും കുടുംബത്തിലും സ‌്ത്രീയുടെ പ്രാധാന്യം എന്തെന്ന‌് പുരുഷൻമാർക്ക‌് ബോധ്യമായിത്തുടങ്ങി. മുന്നോട്ട‌് പോവാൻ ഉൾക്കരുത്ത‌് ഉണ്ടാക്കുക എന്നത‌് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന ആവശ്യമാണ‌്. അതിന്റെ പ്രഖ്യാപനവും കൂടിയാവും വനിതാ മതിൽ.
from Kerala || Deshabhimani Online News https://ift.tt/2S84CEl
via IFTTT
No comments:
Post a Comment