പിറന്നാൾ ദിനത്തിൽ ശബരിമലയിൽ സംഗീതാർച്ചനയുമായി ശിവമണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

പിറന്നാൾ ദിനത്തിൽ ശബരിമലയിൽ സംഗീതാർച്ചനയുമായി ശിവമണി

ഡ്രം മാന്ത്രികൻ ശിവമണി ഇത്തവണയും പതിവ് തെറ്റിച്ചില്ല. തന്റെ 58–--ാം പിറന്നാൾ ദിനത്തിൽ അയ്യപ്പന് മുന്നിൽ താളവിസ്മയം തീർക്കാൻ അദ്ദേഹം ശബരിമലയിലെത്തി.  ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹമെത്തിയത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളുമുള്ളതിനാൽ  പതിവുപോലെ നടപ്പന്തലിലെ സ്റ്റേജിൽ താളയലമൊരുക്കാനാകില്ലെന്നറിഞ്ഞിട്ടും അദ്ദേഹം നിരാശനായില്ല. എവിടെയായാലും സാരമില്ലെന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് സന്നിധാനത്തു തന്നെ മരാമത്ത് കോംപ്ലക്സിന് മുന്നിലെ വിരിവയ്ക്കുന്നിടത്ത് അദ്ദേഹത്തിന് പൊലീസും ദേവസ്വംബോർഡും വേദിയൊരുക്കി.

കീബോർഡിൽ നിന്നൊഴുകിയെത്തിയ  പ്രസിദ്ധമായ അയ്യപ്പ ഭക്തിഗാനങ്ങൾക്കൊപ്പം തന്റെ സന്തത സഹചാരിയായ ഡ്രംസിൽ അദ്ദേഹം താളം പകർന്നു. സ്വന്തം നാട്ടുകാരുൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ ശിവമണിയുടെ സംഗീതം ആസ്വദിക്കാനെത്തി. സമാധാനപരമായ അന്തരീക്ഷമൊരുക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തന്റെ ജന്മദിനമായ ഡിസംബർ ഒന്നിനാണ് അദ്ദേഹം എല്ലാവർഷവും ശബരിമലയിലെത്തുന്നത്. അടുത്ത വർഷവും ഇതേ ദിവസംതന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2U4VKk3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages