കേരളം ഭ്രാന്താലയമല്ല; 30000 കേന്ദ്രങ്ങളിൽ ഡിവൈഎഫ‌്ഐയുടെ ഓർമപ്പെടുത്തൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

കേരളം ഭ്രാന്താലയമല്ല; 30000 കേന്ദ്രങ്ങളിൽ ഡിവൈഎഫ‌്ഐയുടെ ഓർമപ്പെടുത്തൽ


തിരുവനന്തപുരം
ഡിവൈഎഫ്ഐ നേതൃത്വത്തിൽ ‘കേരളം ഭ്രാന്താലയമല്ല’  മുദ്രാവാക്യമുയർത്തി ആറുമുതൽ മുതൽ ജനുവരി 20 വരെ സംസ്ഥാനത്ത‌് 30,000 കേന്ദ്രങ്ങളിൽ ഓർമപ്പെടുത്തൽ സംഘടിപ്പിക്കും.മതനിരപേക്ഷതയും നവോത്ഥാന മൂല്യവും തകർക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ‌് സദസ്സെന്ന‌്  സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷും സെക്രട്ടറി എ എ റഹീമും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ആർഎസ്എസിനും ബിജെപിക്കും ഒപ്പം ചേർന്ന‌്  കേരളത്തെ പിന്നോട്ടുനയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഗാന്ധി രക്തസാക്ഷിദിനമായ  ജനുവരി 30 ന് തെരഞ്ഞെടുക്കപ്പെട്ട 71 കേന്ദ്രങ്ങളിൽ യുവസാക്ഷ്യം സംഘടിപ്പിക്കും.  ‘മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം’ എന്ന മുദ്രാവാക്യമുയർത്തി യുവസാക്ഷ്യത്തിൽ യുവജനറാലിയും പൊതുസമ്മേളനവും നടത്തും.   പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 26ന‌് യൂണിറ്റ‌് കേന്ദ്രങ്ങളിൽ നവോത്ഥാന ദീപം തെളിക്കും. ജില്ലാ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളെ അണിനിരത്തി ദീപം തെളിക്കും. ജനുവരി ആറിന‌് 5000 ചുവരുകളിൽ കേരളം ഭ്രാന്തലയമല്ല എന്നെഴുതും. ചുവരെഴുത്ത‌് ക്യാമ്പയിനിൽ സാമൂഹിക സാംസ‌്കാരിക പ്രവർത്തകരെയും അണിനിരത്തും. 

തിരുവനന്തപുരം വിമാനത്താവളം വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷേ‌ാഭം ശക്തമാക്കാനും തീരുമാനിച്ചു. സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ്, വൈസ് പ്രസിഡന്റ് കെ യു ജനീഷ‌് കുമാർ,  ജോയിന്റ‌്  സെക്രട്ടറി വി കെ സനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2AIvRh1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages