ആലപ്പുഴ
ഏഴുമുതൽ ഒമ്പതുവരെ ആലപ്പുഴ വേദിയാകുന്ന 59–-ാംമത് സംസ്ഥാന സ‌്കൂൾ കലോത്സവത്തിന‌് സുരക്ഷക്രമീകരണങ്ങളുമായി പൊലീസ‌്. 1200 പൊലീസുകാരെ പട്ടണത്തിൽ വിന്യസിക്കും.നഗരത്തിൽ ആകെ 600 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം തയ്യാറായി. 29 വേദികളിലും കേന്ദ്രീകൃത ഭക്ഷണശാലയായ ഇഎംഎസ‌് സ‌്റ്റേഡിയത്തിലും മുഴുവൻ സമയവും പൊലീസ‌് നിരീക്ഷണമുണ്ടാകും. പട്ടണത്തിൽ വാഹനങ്ങൾക്ക‌് വൺവേ സമ്പ്രദായം കർശനമാക്കും.
കലോത്സവത്തിനെത്തുന്നവർക്ക‌് സഹായത്തിനായി 600 സ‌്റ്റുഡന്റ് പൊലീസ് കേഡറ്റുകളും 300 സ‌്പെഷ്യൽ പൊലീസ് ഓഫീസർമാരുമുണ്ടാകും. ജില്ലാ പൊലീസ‌് മേധാവി എസ‌് സുരേന്ദ്രന്റെ നേതൃത്വത്തിൽ യോഗം ചേർന്ന‌് സുരക്ഷാ പദ്ധതിക്ക‌് രൂപം നൽകി. ആലപ്പുഴ ആതിഥ്യമരുളുന്ന കലോത്സവത്തിന‌് ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന‌് ജില്ലാ പൊലീസ‌് മേധാവി എസ‌് സുരേന്ദ്രൻ അഭ്യർഥിച്ചു.
പ്രധാന ക്രമീകരണങ്ങൾ:
നഗരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച് രാത്രിയും പകലുമായി ഓരോ ഡിവൈഎസ‌്പിമാരുടെ നിയന്ത്രണത്തില്‍ സുരക്ഷ.
ട്രാഫിക്ക് നിയന്ത്രണത്തിനുമാത്രമായി ഒരു ഡിവൈഎസ‌്പി, 100 ബൈക്ക് പട്രോളിങ‌്, 60 മൊബൈല്‍ പട്രോള്‍. വിവിധ സ്ഥലങ്ങളിലായി അഞ്ച് ആംബുലൻസ‌്.
ആലപ്പുഴ ബീച്ചും വേമ്പനാട് കായലും സന്ദർശിക്കുന്ന വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും സുരക്ഷയ‌്ക്കായി മുങ്ങല്‍ വിദഗ‌്ധരും ലൈഫ് ബോയ‌്മാരും സ‌്റ്റുഡന്റ‌്സ‌് പൊലീസ‌് കേഡറ്റും വനിത പൊലീസും.
വനിതകളുടെ സുരക്ഷയ‌്ക്കായി പിങ്ക് പട്രോള്‍. ഇടറോഡുകളില്‍ പാർക്കിങ‌് നിരോധം. കിഴക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക‌് ബൈപാസ‌്, എസ‌്ഡി കോളേജ് മൈതാനം എന്നിവിടങ്ങളിലും തെക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക‌് വനിത സെല്‍ മൈതാനം, റബര്‍ ഫാക്ടറി മൈതാനം, ബീച്ച് എന്നിവിടങ്ങളിലും, വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക‌് കൊമ്മാടി ബൈപാസ‌്, എസ‌്ഡിവി സ‌്കൂൾ മൈതാനം, കിടങ്ങാംപറമ്പ് മൈതാനം എന്നിവിടങ്ങളിലും പാർക്കിങ‌് സൗകര്യം. പുറമേ കലോത്സവ വേദികൾക്ക‌് വളരെ അകലെ അല്ലാതെ പ്രത്യേക പാർക്കിങ‌് സൗകര്യം.
മത്സരാർഥികൾക്ക‌് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാലയങ്ങളില്‍ കർശന സുരക്ഷ . കലോത്സവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ മതിയായ വെളിച്ചം ഉറപ്പുവരുത്തും. അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് പ്രത്യേക ലൈറ്റുകൾ
കലോത്സവവേദികളുടെ താൽക്കാലിക ഷെഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി. എല്ലാ കലോത്സവ വേദികളിലെയും സുരക്ഷയ‌്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് ഉദ്യോഗസ്ഥർ. കലോത്സവ വേദികൾക്ക‌് സമീപം വിൽക്കുന്ന ഭക്ഷണപാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
വേദികളിലെയും പരിസരപ്രദേശങ്ങളിലെയും സാന്നിധ്യം പരിശോധിക്കുന്നതിന‌് ഷാഡോ പൊലീസ‌്. കലോത്സവ വേദികളിലും പരിസരപ്രദേശങ്ങളിലും ലഹരിവസ‌്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന് പ്രത്യേക സ‌്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അടിയന്തിര സഹായത്തിനായി 1090, 100, 9497910100 എന്നീ ഫോണ്‍ നമ്പരുകളോടുകൂടി പ്രത്യേക പൊലീസ് കൺട്രോള്‍ റൂം.
നഗരത്തിലുള്ള ലോഡ‌്ജുകള്‍, ഹോം സ‌്റ്റേകള്‍, പുരവള്ളങ്ങൾ, മറ്റ് താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമവിരുദ്ധപ്രവർത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന‌് നിരന്തര പരിശോധന.
from Kerala || Deshabhimani Online News https://ift.tt/2U4VEZJ
via IFTTT
No comments:
Post a Comment