ശബരിമല
സന്നിധാനത്ത‌് സുഖവിവരങ്ങൾ ആരാഞ്ഞെത്തിയ ദേവസ്വംമന്ത്രിയെക്കണ്ടപ്പോൾ ഭക്തർക്ക് ആവേശം. എല്ലാം സുഖകരമായിരുന്നില്ലേ; എന്തെങ്കിലും കുറവുണ്ടോയെന്ന മന്ത്രിയുടെ ചോദ്യത്തിന‌് എല്ലാവർക്കും ഉത്തരം ഒന്നുമാത്രം–- ‘ഇത്തവണ അയ്യപ്പനെ കൺനിറയെ കണ്ടു, ഒന്നല്ല പല തവണ '. അടുത്ത തവണയും വരാമെന്നുപറഞ്ഞാണ് അവർ യാത്ര പറഞ്ഞത്.
വെള്ളിയാഴ്ച രാത്രിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തെത്തിയത്. ശനിയാഴ്ച വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇതിനിടെ കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം ഭക്തരുമായി മന്ത്രി സംവദിച്ചു. ശബരിമലയിൽ ഹാപ്പിയാണെന്നാണ‌് അവരുടെയും പ്രതികരണം.
കഴിഞ്ഞ വർഷത്തേക്കാൾ സുഗമമാണ് ഈ വർഷം എന്നായിരുന്നു ഏവരുടെയും മറുപടി. തന്ത്രി, മേൽശാന്തി എന്നിവരെയും സന്ദർശിച്ചു. നിലയ്ക്കലിൽ ശനിയാഴ്ച ഉച്ചയ്ക്ക് പമ്പയിലെ അന്നദാനമണ്ഡപത്തിൽ ഭക്തരോടൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/2ri9MBA
via IFTTT
No comments:
Post a Comment