ശബരിമലയിൽ ജനു. 5 വരെ നിരോധനാജ്ഞ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ശബരിമലയിൽ ജനു. 5 വരെ നിരോധനാജ്ഞ

ശബരിമല  > ഇലവുങ്കൽ മുതൽ സന്നിധാനം വരെ ജനുവരി അഞ്ചിന് അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും കലക്ടറുമായ പി ബി നൂഹ് ഉത്തരവായി. ഡിസംബർ 30 ന് രാവിലെ ആറു മുതൽ ജനുവരി അഞ്ചിന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.

തീർഥാടക സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.  നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം തടസ്സമില്ല.

ഡിസംബർ 23 ന് ശബരിമല ദർശനത്തിന് എത്തിയ മനീതി സംഘടനയിൽപ്പെട്ട 11 യുവതികളെ പമ്പ ഗാർഡ് റൂമിന് സമീപം തടഞ്ഞതിന് 10 പേർക്കെതിരെയും സ്വാമി അയ്യപ്പൻ റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീണ്ടും യുവതികളെ തടഞ്ഞതിന് 200 ഓളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ 24 ന് ദർശനത്തിന് എത്തിയ ബിന്ദു, കനകദുർഗ എന്നീ സ്ത്രീകളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതിന് കണ്ടാലറിയാവുന്ന 44 പേർക്കെതിരെയും സന്നിധാനം ഗവ. ആശുപത്രിക്കു സമീപം സ്ത്രീകളെ തടഞ്ഞതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും ചന്ദ്രാനന്ദൻ റോഡിൽ സ്ത്രീകളെ തടഞ്ഞതിന് 150 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകി.

ജില്ലയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളിൽ ഇതുവരെ 106 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെയും തീർഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും നിലവിൽ ശബരിമലയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ശബരിമലയുടെ പല ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതും ജനങ്ങളുടെയും തീർഥാടകരുടെയും ഇടയിൽ നുഴഞ്ഞു കയറി പലതരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ളതിനാൽ ജനുവരി 14 വരെ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന‌് പുറമേ, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെയും റിപ്പോർട്ടുകൾ കണക്കിലെടുത്തും ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GM6S2B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages