വനിതാമതിലിൽ 50 ലക്ഷംപേരെ അണിനിരത്തും : ഇടത‌്‌ മഹിളാ സംഘടനകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

വനിതാമതിലിൽ 50 ലക്ഷംപേരെ അണിനിരത്തും : ഇടത‌്‌ മഹിളാ സംഘടനകൾ


സ്വന്തം ലേഖകൻ
വനിതാമതിലിൽ കക്ഷിരാഷ്ട്രീയത്തിനും ജാതി, മത,- വർഗ, വർണ പ്രായഭേദമെന്യേ 50 ലക്ഷത്തിലധികംപേർ പങ്കെടുക്കുമെന്ന‌് ഇടതുപക്ഷ മഹിളാ സംഘടനാ നേതാക്കൾ.

സാഹിത്യകാരികൾ, കലാകാരികൾ, കായികപ്രതിഭകൾ, പ്രൊഫഷണലുകൾ, വിവിധ മേഖലയിലെ തൊഴിലാളികൾ, വിവിധ മഹിളാ സംഘടനകളുടെ ദേശീയനേതാക്കൾ തുടങ്ങിയവരടക്കം  ജീവിതത്തിന്റെ നാനാതുറകളിലുള്ള സ‌്ത്രീലക്ഷങ്ങൾ   അണിനിരക്കും.

കാസർകോട്ട‌് മന്ത്രി കെ കെ ശൈലജ മതിലിന‌് തുടക്കം കുറിക്കും. പി കെ ശ്രീമതി എംപി കണ്ണൂരിലും സുഭാഷിണി അലി, അരുണാ റോയ‌് എന്നിവർ എറണാകുളത്തും ബൃന്ദ‌ കാരാട്ട‌്, ആനിരാജ എന്നിവർ തിരുവനന്തപുരത്തും മറിയം ധാവ‌്‌ളെ മലപ്പുറത്തും മതിലിൽ അണിചേരും.
വനിതാമതിൽ വൻ വിജയമാകുമെന്നുകണ്ട‌് വില കുറഞ്ഞ ആരോപണങ്ങളുമായി ചിലർ രംഗത്ത‌് വന്നിട്ടുണ്ട‌്. അവർ സ‌്ത്രീകളെ ഭിന്നിപ്പിച്ചുനിർത്താൻ ശ്രമിക്കുകയാണ‌്. മതിലിനെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.

ലോകത്തിനുതന്നെ മാതൃകയാകുന്ന നിലയിലാകും മതിൽ ഉയരുക. ഇടതുമുന്നണി വിപുലീകരിച്ച സാഹചര്യത്തിൽ കൂടുതൽ വനിതാ സംഘടനകൾ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന  പ്രസിഡന്റ‌് സൂസൻ കോടി, സെക്രട്ടറി അഡ്വ. പി  സതീദേവി,  അഡ്വ. പി വസന്തം, ജെ ചിഞ്ചുറാണി  (കേരള മഹിളാ സംഘം), സെലിൻ (മഹിളാ ജനത), ബീനാ ജോബി (നാഷണലിസ്റ്റ‌് മഹിളാ കോൺഗ്രസ‌്), പി തങ്കമണി (വനിതാ കോൺഗ്രസ‌് എസ‌്) എന്നിവർ പങ്കെടുത്തു.

വൻമതിലാകാൻ വനിതാമതിൽ
സ്വന്തം ലേഖകൻ
പുതുവത്സരദിനത്തിൽ ചരിത്രംകുറിക്കുന്ന വനിതാമതിൽ വൻ മതിലാകും. അമ്പതു ലക്ഷത്തിലധികം വനിതകൾ അണിചേരും.
നവോത്ഥാന വനിതാമതിൽ ചരിത്രമാക്കാൻ നാടും നഗരവും ആവേശപൂർവം രംഗത്ത‌്. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ‌്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വനിതാമതിലിനെ  സമൂഹമാകെ പിന്തുണയ‌്ക്കുകയാണ‌്. രാഷ്ട്രീയ സാമൂഹ്യ സാഹിത്യ സാംസ‌്കാരിക കായികരംഗത്തെ പ്രമുഖരടക്കം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കക്ഷി രാഷ്ട്രീയ  മത, സമുദായ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവിഭാഗം സ‌്ത്രീകളും കണ്ണികളാകും. ഐടി രംഗത്തും സിനിമാരംഗത്തുള്ളവരും അണിചേരും. വിദ്യാർഥികളും യുവജനങ്ങളും സമാനതകളില്ലാത്ത സാമൂഹ്യമുന്നേറ്റത്തിൽ പങ്കാളികളാകും.

വനിതാമതിൽ വിജയിപ്പിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ‌് പുരോഗമിക്കുന്നത‌്. മതിലിന്റെ സന്ദേശം സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. തൊഴിലിടങ്ങളിലും മറ്റും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാണ‌്. ഇതിനകം സംസ്ഥാനത്ത‌് 20,000 കേന്ദ്രത്തിൽ വനിതാസംഗമം നടന്നു. എല്ലായിടത്തും വൻ പങ്കാളിത്തമുണ്ടായി. രണ്ടായിരത്തോളം വനിതാ കാൽനടജാഥകൾ പര്യടനം നടത്തി. സ‌്ത്രീ‌സ‌്ക്വാഡുകളുടെ നേതൃത്വത്തിൽ 70 ലക്ഷം വീട‌് സന്ദർശിച്ചു. 25000 ലധികം സ‌്ക്വാഡുകളാണ‌് രംഗത്തുള്ളത‌്. വനിതാമതിലിന്റെ പ്രചാരണാർഥം   വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട‌്. വിളംബരഘോഷയാത്ര, ഇരുചക്രവാഹനറാലി, സിഗ‌്നേച്ചർ ക്യാമ്പയിൻ, ഫ‌്ളാഷ‌്മോബുകൾ, നവോത്ഥാന പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ നടക്കുന്നു. ബഹുജന സംഘടനകൾ, വനിതാസംഘടനകൾ, സർവീസ‌് സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ‌്.

നവോത്ഥാന സംരക്ഷണസമിതിയിലുള്ള 174 സംഘടനയുടെ നേതൃത്വത്തിൽ പ്രത്യേകമായ  പ്രചാരണങ്ങളും പുരോഗമിക്കുന്നു.
ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന‌് വനിതാമതിലിൽ അണിനിരക്കേണ്ടവർ ദേശീയപാതയിൽ എത്തും. കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെയുള്ള ദേശീയപാതയിലാണ‌് ലക്ഷങ്ങൾ അണിനിരക്കുക. 3.45ന‌്  റിഹേഴ്‌സൽ നടക്കും. നാലുമണിക്ക് വനിതാമതിൽ രൂപീകരിക്കും.  തുടർന്ന്, മതേതര നവോത്ഥാനമൂല്യങ്ങൾ പ്രോജ്വലിപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രമുഖർ പങ്കെടുക്കും.

അന്തിമ രൂപരേഖയായി
സ്വന്തം ലേഖകൻ
വനിതാമതിലിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ പാലം വരെ മൂന്നു ലക്ഷം വനിതകൾ അണിനിരക്കും. 49 കിലോമീറ്റർ 21 മേഖലകളായി തിരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള വനിതകളെ അങ്കമാലി സിഗ്‌നൽ ജങ‌്ഷൻ മുതൽ ആലുവാ ദേശം വരെ പത്ത് കിലോമീറ്ററിൽ അണിനിരത്തും. ഇടുക്കിയിൽ നിന്ന് 45,000 വനിതകൾ പങ്കെടുക്കും. അടിമാലി, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആലുവ, മൂന്നാർ റോഡിൽ കുറുപ്പംപടിയിൽ നിന്ന‌് മലയാറ്റൂർ പാലം, നീലിശ്വരം, മഞ്ഞപ്ര വഴി അങ്കമാലിയിലെത്തും. പീരുമേട്, തൊഴുപുഴ മേഖലയിൽ നിന്നുള്ളവർ പെരുമ്പാവൂർ, ആലുവ കെഎസ്ആർടിസി റൂട്ടിൽ വന്ന് ദേശം കവലയിൽ സംഗമിക്കും. വനിതാ മതിലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ഇടപ്പള്ളി ജങ‌്ഷനാണ് പ്രധാന കേന്ദ്രം.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വനിതകൾ ആലപ്പുഴയിലാണ് അണിനിരക്കുക. തിരുവല്ല, മല്ലപ്പള്ളി മേഖലയിലുള്ളവർ അമ്പലപ്പുഴ മേൽപ്പാലം വടക്കേയറ്റം മുതൽ പോസ്‌റ്റോഫീസ് വരെ അണിനിരക്കും. ഇരവിപേരൂർ, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർ മറിയ മോണ്ടിസോറി സ്കൂൾ മുതൽ കരൂർ ജംങ‌്ഷൻ വരെ മതിൽ സൃഷ്ടിക്കും.

റാന്നി, പെരുനാട് മേഖലകളിൽ നിന്നുള്ളവർ പഴയങ്ങാടി ഐസ് പ്ലാന്റ് മുതൽ പുറക്കാട് ജങ‌്ഷൻ മുസ്ലീംപള്ളി വരെ അണിചേരും. പത്തനംതിട്ട, കോന്നി മേഖലകളിൽ നിന്നുള്ളവർ കരുവാറ്റ ടിബി സെന്റർ മുതൽ ഗേൾസ് സ്‌കൂൾ വരെ അണിയാകും. പന്തളത്ത് നിന്നുള്ളവർ ചേപ്പാട് മുതൽ ഏവൂർ വരെയും അടൂർ,കൊടുമൺ ഭാഗത്ത് നിന്നുള്ളവർ സ്പിന്നിങ‌് മിൽഗേറ്റ് മുതൽ ഷാഹിദാർ പള്ളി ജങ‌്ഷൻ വരെയും മതിലിന്റെ ഭാഗമാകും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2BG9j0M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages