മണ്ഡലകാലത്ത്‌ മല കയറിയത്‌ 35 ലക്ഷം ഭക്തർ ; വരുമാനം വർധിച്ചത‌് സംഘപരിവാർ സമരം നിർത്തിയ ശേഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മണ്ഡലകാലത്ത്‌ മല കയറിയത്‌ 35 ലക്ഷം ഭക്തർ ; വരുമാനം വർധിച്ചത‌് സംഘപരിവാർ സമരം നിർത്തിയ ശേഷം

ശബരിമല > ശബരിമലയിൽ വരുമാനം തിരിച്ചുകയറിയത് സംഘപരിവാറുകാർ സമരം അവസാനിപ്പിച്ചശേഷം.  ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ആർഎസ്എസും, ബിജെപിയും നടത്തി വന്ന സമരം സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയതോടെയാണ് വരുമാനം വന്നുതുടങ്ങിയത്.

മണ്ഡലകാലം ആരംഭിച്ച് പതിമൂന്നാം ദിവസമാണ‌് ബിജെപി  ശബരിമലയിലെ സമരം  അവസാനിപ്പിച്ചത‌്. മണ്ഡലകാലത്ത‌് 35 ലക്ഷത്തോളം ഭക്തരാണ് മലകയറിയത‌്.  വിശ്വാസികളെയും ഭക്തരെയുമെല്ലാം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ശബരിമലയിലേക്കുള്ള പ്രവാഹം തടയുകയായിരുന്നു സംഘപരിവാർ ലക്ഷ്യം. സംസ്ഥാനത്താകെയും പ്രാദേശികമായും ഹർത്താലുകൾ നടത്തിയും നിരോധനാജ്ഞ ലംഘനമെന്നപേരിൽ അതിക്രമം സൃഷ‌്ടിച്ചും കേരളത്തെ കലാപഭൂമിയാക്കാനാണ‌് ശ്രമിച്ചത‌്. സർക്കാരിന്റെ അവസരോചിത ഇടപെടലാണ‌് ദുരന്തങ്ങളിൽനിന്ന‌് ശബരിമലയെയും കേരളത്തെയും കാത്തത‌്. 

സംഘപരിവാറുകാർ ശബരിമലയിൽ സമരം നടത്തിയ നവംബർ 29 വരെ  അഞ്ച് ലക്ഷത്തോളം ഭക്തർ മാത്രമാണ‌് എത്തിയത‌്. വരുമാനത്തിലും മുൻവർഷങ്ങളെയപേക്ഷിച്ച‌് ഗണ്യമായ കുറവുണ്ടായി.   അതിനു ശേഷമുള്ള 28 ദിവസമാണ‌് 27 ലക്ഷത്തോളം ഭക്തർ സന്നിധാനത്തെത്തിയത‌്. സമരം അവസാനിപ്പിച്ച ശേഷമുള്ള വരുമാനത്തിലും ഈ വ്യത്യാസം കാണാം. നവംബർ 30 വരെയുള്ള 14 ദിവസത്തെ വരുമാനം 24.70 കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.12 കോടിയുടെ കുറവ്.

നവംബർ 30 മുതൽ ഡിസംബർ 26 വരെയുള്ള വരുമാനം 84.25 കോടി രൂപയാണ്. അവസാന 10 ദിവസത്തിൽ മാത്രം 35 കോടിയിലേറെ രൂപയാണ് ലഭിച്ചത്.     



from Kerala || Deshabhimani ​Online ​News http://bit.ly/2EOI9YY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages