ശബരിമല
തിരക്കേറുംതോറും ശബരിമലയുടെ വരുമാനവും ഉയരുന്നു. മണ്ഡലവിളക്ക് 30 ദിവസം പിന്നിടുമ്പോൾ മുൻ വർഷത്തെ വരുമാനത്തിൽനിന്ന് 40 ശതമാനത്തിന്റെ കുറവേയുള്ളു. ഈ സീസണിലെ ആദ്യത്തെ രണ്ടാഴ്ചയിലെ ഭീമമായ ഇടിവിൽനിന്നാണ് ഈ കുതിച്ചുകയറ്റം. ഇതോടെ കഴിഞ്ഞവർഷത്തെ അതേ വരുമാനം ഇത്തവണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
277 കോടിയാണ് കഴിഞ്ഞവർഷത്തെ വരവ്. ഇതിനേക്കാൾ 30 ശതമാനം അധികം ഇത്തവണ പ്രതീക്ഷിച്ചിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രളയം വലിയ തിരിച്ചടിയായി. പിന്നാലെ സുപ്രീംകോടതി വിധിയും, തുടന്ന് സംഘപരിവാർ നടത്തിയ സംഘർഷങ്ങളും, വ്യാജ പ്രചാരണങ്ങളും ആദ്യത്തെ ആഴ്ചകളിലെ വരുമാനത്തെ ബാധിച്ചു.
പ്രതിദിനം ശരാശരി ഇരുപതിനായിരം പേർ മാത്രമാണ് ആദ്യത്തെ ആഴ്ചകളിൽ എത്തിയത്. രണ്ടാമത്തെ ആഴ്ചയിൽ നാൽപതിനായിരത്തിൽ കുറയാതെ തീർഥാടകരെത്തി. ഡിസംബർ ആരംഭിച്ചതോടെ തിരക്കേറി. കഴിഞ്ഞ ആഴ്ചയിൽ ശരാശരി അറുപതിനായിരത്തിന് മുകളിൽ തീർഥാടകരെത്തി. മൂന്ന് ദിവസം എൺപതിനായിരം കടന്നു.
മണ്ഡലകാലം തീരാൻ 10 ദിവസമേയുള്ളു. ക്രിസ‌്മസ് അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ ഭക്തരെത്തുമെന്നാണ് ദേവസ്വംബോർഡിന്റെ പ്രതീക്ഷ.
27 ന് മണ്ഡലവിളക്ക് കഴിഞ്ഞാൽ മൂന്ന് ദിവസം നടയടയ്ക്കും. ജനുവരി 14നാണ‌് മകരവിളക്ക്. അരവണ വിൽപന വർധിച്ചതാണ് വരുമാനം ഉയരാനുള്ള പ്രധാന കാരണം. പ്രതിദിനം ഒന്നര ലക്ഷം ടിൻ അരവണ ഇപ്പോൾ വിൽക്കുന്നുണ്ട്. ഭക്തരുടെ എണ്ണം കുറഞ്ഞിരുന്ന സമയത്ത് അരവണ ഉൽപാദനവും കുറച്ചിരുന്നു. അതേ സമയം അപ്പം വിൽപന മാന്ദ്യത്തിലാണ്. നെയ്യഭിഷേകത്തിന് തിരക്കേറിയതോടെ ഭക്തരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പ്രത്യേക സൗകര്യങ്ങളേർപ്പെടുത്തിയി
ട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2QBzvUP
via IFTTT
No comments:
Post a Comment