ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുക, ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസസ്വാതന്ത്ര്യവും വനാവകാശവും സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തി കൊച്ചിയിൽനിന്ന‌് സ‌്ത്രീകളുടെ വില്ലുവണ്ടിയാത്ര തുടങ്ങി.
അയ്യങ്കാളിയുടെ ഐതിഹാസിക വില്ലുവണ്ടി പ്രക്ഷോഭത്തെ അനുസ‌്മരിച്ച‌് ഹൈക്കോർട്ട‌് കവലയിലെ വഞ്ചിസ്‌ക്വയറിൽനിന്നാരംഭിച്ച യാത്രയിൽ 70 സ്ത്രീകൾ പങ്കെടുക്കുന്നു.
വുമൺ കലക്ടീവിന്റെ നേതൃത്വത്തിലുള്ള യാത്ര പത്തനംതിട്ട എരുമേലിയിലേക്കാണ‌് എത്തുക. അഡ്വ. ജെസിനാണ് ജാഥാക്യാപ്റ്റൻ. രേഖരാജ്, മൃദുല ദേവി ശശിധരൻ, ബിന്ദു തങ്കം കല്യാണി, മഞ്ജു, വിനീത വിജയൻ, ലിഡിയ മേരി തുടങ്ങിയവർ നേതൃത്വം നൽകി.
ശനിയാഴ‌്ച വില്ലുവണ്ടിയാത്ര പ്രഖ്യാപനം നടന്നിരുന്നു. ഭരണഘടന നിർമാണ അസംബ്ലിയിൽ സ്ത്രീകളുടെ അവകാശത്തിനായി പ്രതിനിധീകരിച്ച ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധൻ യാത്രാ ക്യാപ‌്റ്റന‌് ഭരണഘടനയുടെ പകർപ്പ‌് നൽകി.
from Kerala || Deshabhimani Online News https://ift.tt/2BrNYIi
via IFTTT
No comments:
Post a Comment