കണ്ണൂർ വിമാനത്താവളത്തിൽനിന്ന‌് ആദ്യദിവസം 1236 യാത്രക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

കണ്ണൂർ വിമാനത്താവളത്തിൽനിന്ന‌് ആദ്യദിവസം 1236 യാത്രക്കാർ

കണ്ണൂർ
ആദ്യദിവസം കണ്ണൂർ വിമാനത്താവളത്തിൽനിന്ന‌്  1236  പേർ യാത്രചെയ‌്തു. അബുദാബി, റിയാദ‌്,  ബംഗളൂരു, ഹൈദരാബാദ‌് എന്നിവിടങ്ങളിലേക്ക‌്  പത്ത‌് സർവീസ‌ുകളാണ‌് ഉദ‌്ഘാടന ദിവസം ഉണ്ടായിരുന്നത‌്. കണ്ണൂരിൽനിന്ന‌് അബുദാബിയിലേക്ക‌് പറന്ന ഉദ‌്ഘാടന വിമാനത്തിൽ 179 ഉം അബുദാബിയിൽനിന്ന‌്  കണ്ണൂരിലേക്കുള്ള മടക്കയാത്രയിൽ 149 ഉം യാത്രക്കാരാണ‌് ഉണ്ടായിരുന്നത‌്. രാത്രി കണ്ണൂരിൽനിന്ന‌് റിയാദിലേക്ക‌് പറന്ന വിമാനത്തിൽ 98 യാത്രക്കാരുണ്ടായിരുന്നു.

ഉദ‌്ഘാടനദിവസം ആഘോഷമാക്കിയാണ‌്  അന്താരാഷ്ട്ര വിമാനങ്ങൾ പറന്നത‌്. വിമാനത്താവളങ്ങളിൽ ആദ്യയാത്രക്കാർക്ക‌് വരവേൽപും ലഭിച്ചു.  ഉദ‌്ഘാടനത്തിനുശേഷമെത്തിയ ഡൽഹിയിൽനിന്നുള്ള ഗോ എയർ വിമാനത്തിൽ 95 പേരാണ‌് കണ്ണൂരിൽ വന്നിറങ്ങിയത‌്.  തുടർന്ന‌് ബംഗളൂരുവിലേക്ക‌് തിരിച്ച വിമാനത്തിൽ 148 പേരും യാത്രതിരിച്ചു.  ബംഗളൂരുവിൽനിന്ന‌്  വന്ന വിമാനത്തിൽ 177 യാത്രക്കാർ കണ്ണൂരിൽ ഇറങ്ങി. തുടർന്ന‌് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 183 പേരാണ‌്  തിരിച്ചത‌്.

ബംഗളൂരുവിൽനിന്ന‌് കണ്ണൂരിലേക്കുള്ള  സർവീസ‌് നടത്തിയ മറ്റൊരു വിമാനത്തിൽ 148 പേരും കണ്ണൂരിൽനിന്ന‌് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ 32 പേരും ഹൈദരാബാദിൽനിന്ന‌് കണ്ണൂരിലേക്കുള്ള മടക്ക സർവീസിൽ 27 പേരുമാണ‌് ഉണ്ടായിരുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2RRNfan
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages