പൊതുമേഖലയെ വിറ്റ‌് ബിജെപി തെരഞ്ഞെടുപ്പ‌് ഫണ്ടുണ്ടാക്കുന്നു: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പൊതുമേഖലയെ വിറ്റ‌് ബിജെപി തെരഞ്ഞെടുപ്പ‌് ഫണ്ടുണ്ടാക്കുന്നു: കോടിയേരി


സ്വന്തം ലേഖകൻ
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന കമീഷൻ ഉപയോഗിച്ച‌് തെരഞ്ഞെടുപ്പ‌് ഫണ്ട‌് സ്വരൂപിക്കാനാണ‌് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരെ എൽഡിഎഫ‌്  ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പരിപാടി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമാവധി കമീഷൻ അടിച്ചുമാറ്റാനാണ‌് ധൃതിപിടിച്ച‌ുള്ള വിൽപ്പന. തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി നിലനിൽത്തണമെന്നാണ‌് എൽഡിഎഫിന്റെ നിലപാട‌്. ഒരു കാരണവശാലും സ്വകാര്യവൽക്കരണം അംഗീകരിക്കില്ല. കേന്ദ്രം കൈയൊഴിയുകയാണെങ്കിൽ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നകാര്യം  രേഖാമൂലം അറിയിച്ചിട്ടുണ്ട‌്. എന്നാൽ, വേണമെങ്കിൽ സംസ്ഥാനവും ലേലത്തിൽ പങ്കെടുത്തോളൂ എന്നാണ‌് കേന്ദ്ര നിലപാട‌്. കോഴിക്കോട‌് വിമാനത്താവളം വിൽപ്പനയ‌്ക്ക‌് ശ്രമിച്ചാലും ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന‌് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട‌്.

വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ള സംസ്ഥാനമാണ‌് കേരളം. കൊച്ചി അന്താരാഷ‌്ട്ര വിമാനത്താവളം ലാഭത്തിൽ പ്രവർത്തിക്കുകയാണ‌്. തിരുവനന്തപുരം വിമാനത്താവളത്തിനാവശ്യമായ സ്ഥലം പൂർണമായും ഏറ്റെടുത്ത‌് നൽകിയത‌് സംസ്ഥാന സർക്കാരാണ‌്. വിമാനത്താവളം തുടങ്ങിയത‌് തിരുവിതാംകൂർ മഹാരാജാവാണ‌്. ഒരിഞ്ചുപോലും കേന്ദ്ര സർക്കാരോ എയർപോർട്ട‌് അതോറിറ്റിയോ ഏറ്റെടുത്തിട്ടില്ല. ഈ ഭൂമി ചുളുവിലയ‌്ക്ക‌് സ്വകാര്യവ്യക്തികൾക്ക‌് കൈമാറാനാണ‌് നീക്കം. ഈ സ്ഥലം ഏറ്റെടുക്കാൻ ഒരു സ്വകാര്യകമ്പനിയെയും അനുവദിക്കില്ല.

ഏതെങ്കിലും കാലത്ത‌് വിമാനത്താവളം കേന്ദ്രം കൈയൊഴിയുകയാണെങ്കിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തണമെന്ന‌് വിമാനത്താവളം കൈമാറുന്ന കാലത്തുതന്നെ കരാറുണ്ട‌്. ഈ വിമാനത്താവളം വിറ്റ‌് കമീഷനടിക്കാം എന്ന‌് ബിജെപി കരുതേണ്ട‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും വിൽക്കുന്ന ബിജെപി സർക്കാർ ഭാവിയിൽ രാജ്യത്തെത്തന്നെ വിൽക്കില്ലെന്ന‌് ആർക്കാണ‌് ഉറപ്പെന്നും കോടിയേരി ചോദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2C34Uqj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages