പമ്പ > ശബരിമല സന്നിധാനത്ത് സംഘര്‍ഷത്തിന് വീണ്ടും സംഘപരിവാര്‍ ശ്രമം. ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തലുള്ള സംഘമാണ് പ്രകോപനം സൃഷ്ടിക്കാനായി ഞായറാഴ്ച്ച ഉച്ചയോടെ എത്തിയത്. ഇവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുകയും ദര്‍ശനത്തിനാണ് വന്നതെങ്കില്‍ നോട്ടീസ് സ്വീകരിച്ച് മുന്നോട്ട് പോകാമെന്ന് അറിയിക്കുകയും ചെയ്‌തു.
തുടര്‍ന്ന് നോട്ടീസ് വായിച്ചു നോക്കിയ ശേഷം ഇതില്‍ യാതൊരു കുഴപ്പങ്ങളുമില്ലല്ലോ എന്ന് വി കെ സജീവന്‍ പറഞ്ഞു. ശരണം വിളിക്കരുതെന്ന് ഇതില്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് സജീവന്‍ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അങ്ങനെയൊന്നും നോട്ടീസില്‍ ഇല്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയപ്പോള്‍ ഇതൊക്കെയാണ് നടക്കുന്നതെന്നാണ് തങ്ങള്‍ അറിഞ്ഞതെന്നും എന്നാല്‍ അതൊന്നും നോട്ടീസില്‍ കാണുന്നില്ലെന്നും സജീവന്‍ അംഗീകരിച്ചു.
പക്ഷേ നോട്ടീസ് കൈപ്പറ്റാന്‍ ഇവര്‍ തയ്യാരായില്ല. നോട്ടീസ് സ്വീകരിക്കുന്നില്ലെന്നും പൊലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നും പറഞ്ഞ് വാഹനത്തില്‍ നിന്നുമിറങ്ങി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ വി കെ സജീവന്‍ അടക്കമുള്ള എട്ടോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
from Kerala || Deshabhimani Online News https://ift.tt/2SamFsP
via IFTTT
No comments:
Post a Comment