പീഡനക്കേസ് പ്രതിയായ യൂത്ത് ലീഗ് നേതാവ് അധ്യാപകനായതും അനധികൃതമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

പീഡനക്കേസ് പ്രതിയായ യൂത്ത് ലീഗ് നേതാവ് അധ്യാപകനായതും അനധികൃതമായി

മലപ്പുറം > സ്‌‌‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ പുറത്തുവരുന്നത് സ്വഭാവദൂഷ്യമടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ഉറുദു അധ്യാപകനുമായ എന്‍ കെ അഫ്‌സല്‍ റഹ്മാന്റെ നിയമനവും വിവാദത്തില്‍. ക്രമവിരുദ്ധമായി മൂന്നാമതൊരു ഭാഷാവിഷയംകൂടി സ്‌കൂളില്‍ അനുവദിച്ചാണ് യുഡിഎഫ് ഭരണകാലത്ത് പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എംഎസ്എഫ് നേതാവായ അഫ്‌സലിന് ഉറുദു അധ്യാപകനായി നിയമനം നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ക്രമക്കേടിന്റെ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.

യൂത്ത് ലീഗിന്റെ സംസ്ഥാന ജാഥയില്‍ സജീവമായ അഫ്‌സല്‍ മന്ത്രി കെ ടി ജലീല്‍ ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ലീഗുകാര്‍ നടത്തുന്ന അനാവശ്യസമരത്തിലെ സ്ഥിരം സാന്നിധ്യവും പ്രഭാഷകനുമാണ്. സ്വന്തം വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍  കേസെടുത്തതോടെ അഫ്‌സല്‍ ഒളിവില്‍പോയിരിക്കയാണ്.

2010--ലാണ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിക്കുന്നത്.  എല്ലാ സ്‌കൂളിലും നിയമപ്രകാരം രണ്ട് ഭാഷാവിഷയങ്ങളാണ് അനുവദിച്ചത്. പിഎംഎസ്എഎം എച്ച്എസ്എസില്‍ തുടക്കത്തില്‍ ഹിന്ദിയും അറബിയും അനുവദിച്ചു. യുഡിഎഫ് ഭരണത്തിലെത്തിയതോടെ ലീഗ് ഉന്നതന്റെ അടുപ്പക്കാരനായ അധ്യാപകനായി ഹിന്ദി ഒഴിവാക്കി മലയാളം അനുവദിച്ചു.  എംഎസ്എഫ് സംസ്ഥാന ട്രഷററായിരിക്കെ 2011--12 ലാണ് അഫ്‌സലിനെ സ്‌കൂളില്‍ നിയമിക്കാന്‍ ക്രമക്കേട് ആരംഭിക്കുന്നത്. 

സ്‌കൂളില്‍ ഏതാനും കുട്ടികള്‍ക്ക് ഉറുദു പഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ക്ക് ട്യൂഷനെടുക്കുന്നത് അഫ്‌സലാണെന്നും രേഖയുണ്ടാക്കി.  ഭരണസ്വാധീനത്തില്‍ സ്‌കൂളില്‍ മൂന്നാമതായി ഉറുദുഭാഷയും പഠനവിഷയമായി അനുവദിച്ചു. തുടര്‍ന്ന് മുസ്ലിംലീഗിന്റെ സ്വാധീനത്തില്‍ അഫ്‌സലിനെ മാനേജ്‌മെന്റ് നിയമിച്ചു. സാധാരണ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡയറക്ടറേറ്റാണ് നിയമന അംഗീകാരം നല്‍കുന്നത്. അഫ്‌സലിന്റെ കാര്യത്തില്‍ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് നിയമനാംഗീകാരം നല്‍കി.

തസ്തികയും മിന്നല്‍വേഗത്തില്‍ അംഗീകരിച്ചു. അഫ്‌സലിനുമുമ്പ് ജോലിക്കുചേര്‍ന്ന പലരും നോക്കിനില്‍ക്കെയാണ് അയാള്‍ക്ക് അതിവേഗം നിയമനാംഗീകാരം ലഭിച്ചത്. ഉറുദു പഠിക്കാന്‍ ആവശ്യമായ എണ്ണം വിദ്യാര്‍ഥികള്‍ ഇല്ലാതിരുന്നിട്ടും തസ്തിക അംഗീകരിച്ചുവെന്ന ആക്ഷേപമുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2DIIbkv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages