ചെറുകിട കേബിൾ ഓപ്പറേറ്റർമാർ പ്രതിസന്ധിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ചെറുകിട കേബിൾ ഓപ്പറേറ്റർമാർ പ്രതിസന്ധിയിൽ


കൊച്ചി
മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരുടെ പിടിവാശിയിൽ ജീവിതം വഴിമുട്ടി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ. പേ ചാനലുകൾക്ക‌് നിശ‌്ചിത താരിഫ് ഏർപ്പെടുത്തിയ ട്രായ് തീരുമാനം ജനുവരിയിൽ നടപ്പാക്കും മുമ്പ‌് സാമ്പത്തിക നഷ‌്ടം നികത്താൻ മൾട്ടി സിസ‌്റ്റം ഓപ്പറേറ്റർമാർ തയ്യാറാകാത്തതാണ‌് പ്രതിസന്ധിയായതെന്ന‌് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ പറഞ്ഞു. വിവിധ ചാനലുകളുടെ പ്രാദേശിക കേബിൾ നെറ്റ‌് വർക്ക് കേരളത്തിലങ്ങോളമിങ്ങോളം നൽകുന്ന ഓപ്പറേറ്റർമാരാണ‌് സാമ്പത്തിക പ്രതിസന്ധിയിലായത്.

ഡെൻ നെറ്റ‌് വർക്ക‌്, കേരള വിഷൻ, സിറ്റി കേബിൾ, എസിവി തുടങ്ങി നിരവധി കേബിൾ ഓപ്പറേറ്റർമാർ ഈ രംഗത്ത‌് പ്രവർത്തിക്കുന്നുണ്ട‌്. ഇവരാണ‌് അതത‌് പ്രദേശങ്ങളിൽ വിവിധ ചാനലുകൾ കേബിളുകൾവഴി വീടുകളിലേക്ക‌് എത്തിക്കുന്നത‌്. സ‌്റ്റാർ ടിവി ഉടമസ്ഥതയിലുണ്ടായിരുന്ന ഡെൻ നെറ്റ‌് വർക്ക‌് ഇപ്പോൾ റിലയൻസ‌് ജിയോയാണ‌് സ്വന്തമാക്കിയിട്ടുള്ളത‌്. 300 ചാനലുകളുള്ള ഒരു സാധാരണ സെറ്റ‌് ടോപ് ബോക‌്സിന‌് 35.40 രൂപ ഈടാക്കിയിരുന്നിടത്ത‌് ഇപ്പോൾ 47.20 രൂപയാണ‌് കേബിൾ ഓപ്പറേറ്റർമാർ എംഎസ‌്ഒകൾക്ക‌് നൽകേണ്ടത‌്. എച്ച‌്ഡി ചാനലുകൾ കിട്ടണമെങ്കിൽ ഇതിനുപുറമേ 100 രൂപ ഉപയോക്താവ‌് നൽകണം. 150 മുതൽ 355 രൂപവരെയാണ‌് ഉപയോക്താവിൽനിന്ന‌് ഓപ്പറേറ്റർ ഈടാക്കുന്നത‌്. ഈ നിരക്ക‌് ഏകീകരിക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്ക‌് അധികാരമില്ല. അത‌് നിശ‌്ചയിക്കുന്നത‌് വിതരണക്കമ്പനികളാണ‌്. മുമ്പ‌് ഏതൊക്കെ ചാനലുകൾ വേണമെന്ന‌് നിശ‌്ചയിക്കാൻ ഉപയോക്താവിനും അവസരമുണ്ടായിരുന്നില്ല. ഇപ്പോൾ ട്രായ‌് പേ ചാനലുകൾക്ക് നിശ‌്ചിത നിരക്ക‌് തീരുമാനിച്ചു. ഇതനുസരിച്ച‌് എച്ച‌്ഡി ചാനലുകൾക്ക് ഉൾപ്പെടെ 25 രൂപയിലധികം ഈടാക്കാൻ പാടില്ല.

ഡിസംബർ 29 മുതൽ ഈ പുതിയ നിരക്ക‌് ഈടാക്കാം. എന്നാൽ അതുവരെ വിതരണക്കാർ ഓപ്പറേറ്റർമാരുടെ മുകളിൽ കെട്ടിവച്ച അധിക തുക നൽകാനാകില്ലെന്നാണ‌് പ്രാദേശിക ഓപ്പറേറ്റർമാരുടെ വാദം. ഈ ആവശ്യമുന്നയിച്ച‌് കേരളത്തിലെ 600ഓ‌ളം പ്രാദേശിക ഓപ്പറേറ്റർമാർ ഡെൻ നെറ്റ‌് വർക്കിന‌് കത്ത‌് നൽകി. എന്നാൽ പരാതി ഉന്നയിച്ച ഓപ്പറേറ്റർമാരുടെ സെറ്റ‌് ടോപ് ബോക‌്സ‌ിലേക്കുള്ള സംപ്രേഷണം നിർത്തി വയ‌്ക്കുകയാണ‌് ഡെൻ ചെയ‌്തത‌്. ഉപയോക്താക്കളിൽനിന്ന‌് കൂടുതൽ തുക ഈടാക്കിയാൽ അവർ സബ‌്സ‌്ക്രിപ‌്ഷൻ നിർത്തിക്കളയുമോയെന്നാണ‌് ഓപ്പറേറ്റർമാരുടെ ആശങ്ക.

മുന്നറിയിപ്പില്ലാതെ സംപ്രേഷണം നിർത്തിവച്ച അധികൃതർക്കെതിരെ പല പൊലീസ‌് സ‌്റ്റേഷനുകളിലും ഓപ്പറേറ്റർമാർ പരാതി നൽകിയിരിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2THg0rN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages