നിയമം ലംഘിക്കും! ഇല്ല അനുസരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

നിയമം ലംഘിക്കും! ഇല്ല അനുസരിക്കും

നിലയ്ക്കൽ
നിരോധനാജ്ഞ ലംഘിക്കുമെന്നറിയിച്ച യുഡിഎഫ‌് നേതൃസംഘം അവസാനം പമ്പയിലേക്ക് പോയത‌് പൊലീസിന്റെ നിബന്ധനകൾ പാലിച്ച്.  സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ശബരിമല സന്നിധാനം  കലാപഭൂമിയാക്കാൻ സംഘപരിവാറുകാർക്ക് പാതയൊരുക്കാൻ വന്ന യുഡിഎഫ‌്  നേതാക്കൾ പൊലീസിന‌് വഴങ്ങിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, സി പി ജോൺ, പി ജെ ജോസഫ്, ജി ദേവരാജൻ, എം കെ മുനീർ, ബെന്നി ബഹനാൻ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പകൽ 11 ന് നിലയ്ക്കൽ എത്തിയ യുഡിഎഫുകാർ മാധ്യമങ്ങളുടൈ മുന്നിൽ നാടകീയ രംഗങ്ങൾ  സൃഷിക്കുകയായിരുന്നു. നേതാക്കന്മാരോടൊപ്പം നൂറോളം അണികളും എത്തിയിരുന്നു. ഇവരുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ജനപ്രതിനിധികൾക്ക‌് മാത്രം വാഹനങ്ങളിൽ കടന്നുപോകാൻ അനുവാദം നൽകി.

എല്ലാവർക്കും ഒരുമിച്ച്, വന്ന വാഹനത്തിൽ തന്നെ പോകണം എന്ന് വാശിപിടിച്ച നേതാക്കളുടെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല. തുടർന്ന് നേതാക്കളും അനുയായികളും നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകർ കടന്നുപോകുന്ന പ്രധാന റോഡിൽ  അരമണിക്കൂർ കുത്തിയിരുന്ന് നാമജപം നടത്തി മുദ്രാവാക്യവും മുഴക്കി  ഗതാഗതം തടസപ്പെടുത്തി. ഈ സമയം നിലയ്ക്കലെ ക്രമസമാധാന ചുമതല വഹിക്കുന്ന എസ‌്‌പി യതീഷ് ചന്ദ്രയെത്തി സന്നിധാനത്തേക്ക‌് പോകുന്നതിൽ തടസമില്ലെന്നും കെഎസ്ആർടിസി ബസിൽ പോകാമെന്നും പറഞ്ഞു. എന്നാൽ തങ്ങൾ അങ്ങനെ  പോകുന്നില്ലെന്നും അറസ്റ്റ് ചെയ്താലേ മാറുകയുള്ളു എന്നും യുഡിഎഫ് നേതാക്കളും അനുയായികളും നിലപാടെടുത്തു. അൽപ്പനേരം കൂടി നാമജപം തുടർന്ന നേതാക്കളും അനുയായികളും പെട്ടന്ന് നിലപാട് മാറ്റി. പൊലീസ് ആദ്യം നിർദേശിച്ചതുപോലെ പമ്പയ്ക്ക് പോകാൻ  തയ്യാറാവുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2OSwJox
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages