ശബരിമലയിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കി: കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

ശബരിമലയിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കി: കടകംപള്ളി

കാഞ്ഞങ്ങാട‌്
നിലയ‌്ക്കലിലും പമ്പയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ വാസ‌്തവവിരുദ്ധമാണ‌്. കാഞ്ഞങ്ങാട‌് റസ‌്റ്റ‌് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പയും  നിലയ‌്ക്കലും സന്ദർശിച്ച കേന്ദ്ര മന്ത്രി അൽഫോൻസ‌് കണ്ണന്താനവും യുഡിഎഫ‌് നേതാക്കളും അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു. അത‌് ശരിയല്ല. നിലയ‌്ക്കലിൽ നേരത്തെ ഇടത്താവളം  ഉണ്ടായിരുന്നില്ല.  ഈ വർഷമാണ‌്  ആരംഭിച്ചത‌്.
പമ്പയിൽ നേരത്തെ 390 യൂണിറ്റ‌് ശുചിമുറികളാണ‌്  ഉണ്ടായിരുന്നത‌്.  രാമമൂർത്തി മണ്ഡപം, വലിയ ക്ലോക്ക‌് റൂം, ഒരു ഹോട്ടൽ എന്നീ സൗകര്യങ്ങളുണ്ടായിരുന്നു. പ്രളയം വന്നപ്പോൾ 120 ശുചിമുറി യൂണിറ്റുകൾ ഒലിച്ചുപോയി. അതിനുപകരം ഇപ്പോൾ  ബയോടോയ‌്‌ലറ്റുകൾ ഉൾപ്പെടെ 380 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിലയ‌്ക്കലിൽ യുദ്ധകാലാടിസ്ഥാനത്തിൽ 1250 ടോയ‌്‌ലറ്റ‌് യൂണിറ്റുകൾ ടാറ്റാ കൺസ‌്ട്രക‌്ഷന്റെ മേൽനോട്ടത്തിൽ നിർമിച്ചു. 980 എണ്ണം പൊതുജനങ്ങൾക്കുവേണ്ടിയാണ‌്. അവിടെ ഒരു ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട‌്. ക്ലോക്ക‌്റൂമും പ്രവർത്തനക്ഷമമായി.

ആയിരം പേർക്ക‌ുള്ള താൽക്കാലിക സംവിധാനം പമ്പയിലൊരുക്കിയിട്ടുണ്ട‌്. കോൺക്രീറ്റ‌് നിർമാണ പ്രവർത്തനങ്ങൾക്ക‌് അനുമതിയില്ലാത്തതിനാൽ  ഉത്സവകാലത്ത‌്  താൽക്കാലിക സംവിധാനമൊരുക്കാനാണ‌് പദ്ധതി. അതിനുമാത്രമേ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുള്ളൂ.
നൂറോളം വരുന്ന പ്രൊജക്ടുകളിൽ പലതും ഗൂഗിൾ മാപ്പ‌ിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ‌്. ഇത‌് അപ്രായോഗികമാണ‌്. നിലയ‌്ക്കലിന്റെ വികസനത്തിനായി ഒരു പ്രൊജക്ടുപോലും അതിൽ ഉൾപ്പെടുത്തിയില്ല. മണ്ഡല കാലത്ത‌് കേന്ദ്രത്തിൽനിന്ന‌് വിദഗ‌്ധ സംഘം  നേരിട്ടുവന്ന‌് പരിശോധിച്ച‌് തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ വികസനം സാധ്യമാക്കണം. സുപ്രീം കോടതി നിശ‌്ചയിച്ച എംപവർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ‌് അവിടെ എല്ലാ വികസന പ്രവർത്തനങ്ങളും നടക്കുന്നത‌്. തന്നിരിക്കുന്ന 18 കോടി രൂപയുടെ വികസന പദ്ധതികൾ പൂർണമായി.

കെഎസ‌്ആർടിസി  ഇ –-ടിക്കറ്റ‌് സമ്പ്രദായം ഏർപ്പെടുത്തിയതോടെ 48 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും യാത്രക്കാരന‌് സഞ്ചരിക്കാം.
പമ്പയിൽ അടിയുന്ന മണൽ നീക്കാൻ കഴിയാത്തതാണ‌് ഇപ്പോഴത്തെ പ്രധാന പ്രശ‌്നം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ മണൽ നീക്കാനാവൂ. മണൽ നീക്കാനാവശ്യമായ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ‌് സർക്കാർ. പമ്പയിലും നിലയ‌്ക്കലും സൗകര്യങ്ങൾ പരമാവധി വർധിപ്പിച്ചിട്ടുണ്ട‌്.ആറായിരം പേർക്ക‌് വിരിവയ‌്ക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട‌്. മൂവായിരം പേർക്കുകൂടി  സൗകര്യം  പൂർത്തിയായിവരുന്നു.

അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിച്ച‌് ശബരിമലയിൽ കുഴപ്പമാണെന്ന‌് വരുത്തിത്തീർക്കാനുള്ള ശ്രമമാണ‌്. ഇൗ സമീപനം ശരിയാണോയെന്ന‌് യുഡിഎഫ‌് നേതാക്കൾ ആലോചിക്കണം. സങ്കുചിത താൽപര്യങ്ങൾക്കുവേണ്ടി ഭക്തരുടെ സ്വാതന്ത്ര്യം  നിഷേധിക്കുന്ന നിലപാട‌് പുനഃപരിശോധിക്കാൻ തയ്യാറാകണം.

അൽഫോൻസ‌് കണ്ണന്താനം പറയുന്നതൊന്നും ആത്മാർഥമായിട്ടല്ല. ബിജെപിക്കാരുടെ അപ്രീതിക്കിരയാകുമോ എന്നുകരുതി പലതും വിളിച്ചു പറയുകയാണ‌്. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിലും മറ്റും തൃപ‌്തനാണദ്ദേഹം﹣-മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zkFItD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages