എരുമേലി
എരുമേലി ധർമശാസ്താ ക്ഷേത്രദർശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ ദമ്പതികൾക്കു നേരെ സംഘപരിവാർ അക്രമം. വിജയവാഡയിൽ നിന്നെത്തിയ കിരൺ(44), ഭാര്യ നീലിമാ വിജയലക്ഷ്മി(40) എന്നിവരെയാണ് കെഎസ്ആർടിസി സ്റ്റാൻഡിൽ കൈയേറ്റം ചെയ‌്തത‌്. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ശബരിമല ദർശനത്തിന് എത്തിയവരെന്ന് ആരോപിച്ചായിരുന്നു അക്രമം. പൊലീസെത്തി ഇവർക്ക് സംരക്ഷണം നൽകി. ശബരിമലയിലേക്ക‌് പോവുകയല്ല ഉദ്ദേശമെന്നും വലിയമ്പലത്തിൽ ദർശനം നടത്തി മടങ്ങുമെന്നും ഇവർ പൊലീസിനെ അറിയിച്ചു. പൊലീസ‌് സംരക്ഷണത്തിൽ വലിയമ്പലത്തിൽ എത്തിയപ്പോഴും പ്രതിഷേധം തുടർന്നു. അതിരുകടന്ന നാമജപ പ്രതിഷേധത്തിൽ ദമ്പതികൾ ഭയന്നു. ഇവരെ ഉടനെ പൊലീസ‌് വലയം സൃഷ്ടിച്ച‌് പുറത്തെത്തിച്ച‌് തിരുവനന്തപുരത്തിനുള്ള കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടു. നേർച്ചയ്‌ക്കുവേണ്ടി ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് എത്തിയതാണെന്നാണ‌് ദമ്പതികൾ അറിയിച്ചത‌്. നെടുമ്പാശേരിയിൽ വിമാനമാർഗം എത്തിയ ഇവർ തുടർന്ന‌് കോട്ടയത്തേക്ക‌് ട്രെയിനിലാണ് വന്നത്. അവിടെനിന്നും കെഎസ്‌ആർടിസി ബസിൽ എരുമേലിയിലിയിലെത്തി. തുടർന്നാണ് വലിയമ്പലത്തിൽ ദർശനത്തിനെത്തിയത്. ബസിൽ യുവതി കയറിയ ഉടനെ കോട്ടയത്തുനിന്ന് ചിലർ എരുമേലിയിലുള്ള സംഘപരിവാറുകാരെ അറിയിക്കുകയായിരുന്നു. ദമ്പതികൾ സ്റ്റാൻഡിൽ ബസിറങ്ങിയതോടെ അക്രമികൾ കൂട്ടമായി എത്തി ഇവരെ തടഞ്ഞുവച്ച് മർദനത്തിന് മുതിർന്നു. പൊലീസ് ഉടനെ സ്ഥലത്ത് എത്തിയതോടെയാണ് യുവതിയും ഭർത്താവും രക്ഷപ്പെട്ടത്.
from Kerala || Deshabhimani Online News https://ift.tt/2OVDCW6
via IFTTT
No comments:
Post a Comment