വിശ്വാസികളുടെ പിന്തുണ ഇല്ല ; കോൺഗ്രസും ബിജെപിയും അങ്കലാപ്പിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

വിശ്വാസികളുടെ പിന്തുണ ഇല്ല ; കോൺഗ്രസും ബിജെപിയും അങ്കലാപ്പിൽ

അയ്യപ്പഭക്തരുടെ വിശ്വാസത്തെ മറയാക്കി രാഷ്ട്രീയമുതലെടുപ്പ‌് നടത്താനുള്ള ഗൂഢപദ്ധതികളെല്ലാം തകർന്നതോടെ കോൺഗ്രസും ബിജെപിയും അങ്കലാപ്പിൽ. അയ്യപ്പ ഭക്തർക്ക‌് ഒരു പരാതിയുമില്ലാതെയാണ‌് തുടർച്ചയായ അഞ്ചാംനാളും ശബരിമല തീർഥാടനം പൂർത്തിയാക്കിയത‌്. മനുഷ്യാവകാശ കമീഷന്റെ വെളിപ്പെടുത്തൽകൂടി പുറത്തുവന്നത‌് സമരനാടകങ്ങൾക്കുള്ള കനത്ത തിരിച്ചടിയുമായി.

നിരോധനാജ്ഞ ലംഘിക്കാനെന്നപേരിൽ ശബരിമലയിലേക്ക‌് പുറപ്പെട്ട‌ യുഡിഎഫ‌് സംഘം പമ്പവരെ മാത്രം പോയി തിരിച്ചുവന്നതും നാണക്കേടായി. പുറത്തുകേൾക്കുന്ന പ്രശ്നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്ന‌് ചൊവ്വാഴ‌്ച ശബരിമല സന്ദർശിച്ച മനുഷ്യാവകാശ കമീഷൻ അർഥശങ്കയ‌്ക്കിടയില്ലാത്തവിധമാണ‌് വ്യക്തമാക്കിയത‌്. 

തീർഥാടകർ സംതൃപ‌്തർ
തീർഥാടകരെല്ലാം സംതൃപ്തരാണെന്നാണ‌് മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കിയത‌്. ഇത‌് മനുഷ്യാവകാശ കമീഷന്റെ സ്വന്തം  അഭിപ്രായമല്ല.  അവിടെ ഉണ്ടായിരുന്ന നിരവധി  ഭക്തരുമായി സംസാരിച്ചു. ഓരോ സ്ഥലവും സന്ദർശിച്ച  മനുഷ്യാവകാശ കമീഷൻ അംഗങ്ങളോട‌് അയ്യപ്പഭക്തർ സംസാരിക്കുന്നതും  ദൃശ്യമാധ്യമങ്ങൾ തത്സമയം സംപ്രേഷണംചെയ‌്തു. മുൻകാലങ്ങളെക്കാൾ സുഗമമായി ശബരിമലദർശനം നടത്താൻ കഴിയുന്നതായാണ‌് ഭക്തർ കമീഷൻ മുമ്പാകെ മൊഴി നൽകിയത‌്. ഭക്തർ ഉന്നയിക്കുന്ന ഏകപ്രശ‌്നം മുൻവർഷങ്ങളിലെപോലെ തിരക്ക‌് അനുഭവപ്പെടുന്നില്ലെന്നാണ‌്. അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന‌് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഭയപ്പെടുത്തൽനീക്കം പാളുന്നു
ശബരിമല സംഘർഷഭൂമിയാണെന്ന പ്രചാരണമാണ‌് കോൺഗ്രസും ബിജെപിയും രാജ്യവ്യാപകമായി അഴിച്ചുവിട്ടത‌്.
തുലാമാസപൂജയ‌്ക്ക‌ും ചിത്തിര ആട്ടവിശേഷത്തിനും സംഘപരിവാർ അഴിഞ്ഞാടുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടവർ എത്താൻ ഭയന്നിട്ടുണ്ടാകും.  പ്രചാരണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും സുഗമമായ തീർഥാടനകാലം ഉറപ്പ‌് വരുത്തുമെന്നും സർക്കാർ ഉറപ്പുനൽകി.

ഇങ്ങനെ വന്നവരെയാണ‌് സംഘപരിവാറുകാർ  ഉപരോധിച്ചത‌്. ഇതെല്ലാം അതിജീവിച്ചും തീർഥാടകർ ശബരിമലയിൽ എത്തുന്നുവെന്നതും യാഥാർഥ്യമാണ‌്. മുൻവർഷങ്ങളിലും ആദ്യനാളുകളിൽ പൊതുവെ തിരക്ക‌് കുറവായാണ‌് അനുഭവപ്പെട്ടിരുന്നത‌്. സർക്കാർ ഇച്ഛാശക്തിയോടെ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയതോടെ കൂടുതൽ തീർഥാടകർ എത്തുമെന്നും ഉറപ്പാണ‌്. ഈ സുരക്ഷാ ക്രമീകരണങ്ങളെല്ലാം അട്ടിമറിച്ച‌് കുഴപ്പം സൃഷ്ടിക്കാനും തീർഥാടനം അലങ്കോലമാക്കാനുമുള്ള നീക്കങ്ങളാണ‌് സംഘപരിവാർ നടത്തിയ‌ത‌്. ഇതിനെല്ലാം കോൺഗ്രസ‌് നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.തീർഥാടനത്തിന്റെ ആറുനാൾ പിന്നിട്ടപ്പോള്‍ ശബരിമലയിലെ സംഘർഷനീക്കങ്ങളും നുണക്കഥകളും കെട്ടടങ്ങുകയാണ്. ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശന നാടകം പൊളിഞ്ഞതും ഇതിന്റെ തെളിവാണ‌്. നിരോധനാജ്ഞ ലംഘിച്ച‌് ശബരിമലയിൽ പോകുമെന്നായിരുന്നു പ്രഖ്യാപിച്ചത‌്. നിലയ‌്ക്കലിൽ  പൊലീസ‌് തടഞ്ഞെന്ന പ്രചാരണം നടത്തി. എന്നാൽ, തടഞ്ഞില്ലെന്ന‌് മാത്രമല്ല, ശബരിമലയിലേക്ക‌് പോകാൻ കെഎസ‌്ആർടിസി ബസും ഏർപ്പാടാക്കിക്കൊടുത്തു. പക്ഷേ, പമ്പയിൽ എത്തിയപ്പോഴേക്കും നേതാക്കൾക്ക‌് മടുപ്പ‌് വന്നു. അവിടെ വാർത്താസമ്മേളനം നടത്തി യാത്ര അവസാനിപ്പിക്കുകയായിരുന്നു.

മുകളിൽ പോയാൽ ഒന്നുംപറയാൻ കാണില്ലെന്ന തിരിച്ചറിവിൽ സമരനാടകം അവസാനിപ്പിച്ച‌് നേതാക്കൾ തിരിച്ചുപോകുകയായിരുന്നു. ആദ്യദിവസങ്ങളിലെ സമര കോലാഹലങ്ങൾക്ക‌് ശേഷം ബിജെപിയും ആർഎസ‌്എസും ക്ഷീണിച്ച മട്ടാണ‌്. പ്രതീക്ഷിച്ച പോലെ വിശ്വാസികളുടെ പിന്തുണ കിട്ടുന്നില്ലെന്ന‌് മാത്രമല്ല, വിശ്വാസികളും പൊതുസമൂഹമാകെയും മുതലെടുപ്പ‌് നാടകം തിരിച്ചറിഞ്ഞിരിക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2QccMh8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages