ജനാധിപത്യരീതിയിൽ കോളേജ‌് യൂണിയൻ, കൗൺസിൽ, പിടിഎ എന്നിവ രൂപീകരിക്കാത്ത കോളേജുകളുടെ അഫിലിയേഷൻ പുതുക്കേണ്ടതില്ലെന്ന‌് ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. ഇതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. അഫിലിയേറ്റ‌് ചെയ‌്ത മുന്നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്ക സ്വാശ്രയ സ്ഥാപനങ്ങളിലും മാനേജ‌്മെന്റിന്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുകയും വിദ്യാർഥികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന പരാതിയെതുടർന്നാണിത‌്. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന വിദ്യാർഥി പ്രതിനിധികളാകണം യൂണിയൻ ഭാരവാഹികൾ. തെരഞ്ഞെടുപ്പ‌് വിജ്ഞാപനവും വോട്ടവകാശവും മുഴുവൻ വിദ്യാർഥികൾക്കും ഉറപ്പാക്കണം. 75 ശതമാനത്തിൽ കുറഞ്ഞ ഹാജരുള്ളവരെ മത്സരിപ്പിക്കരുത‌്. തെരഞ്ഞെടുപ്പു പ്രക്രിയയിൽ പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കരുത‌് തുടങ്ങിയ മാനദണ്ഡങ്ങളാണ‌് പുറപ്പെടുവിച്ചത‌്. പ്രിൻസിപ്പൽ, രണ്ട‌് എച്ച‌്ഒഡിമാർ, പിടിഎ പ്രസിഡന്റ‌്, അധ്യാപക പ്രതിനിധി, യൂണിയൻ ചെയർമാൻ എന്നിവർ അംഗങ്ങളായി കോളേജ‌് കൗൺസിലും രൂപീകരിക്കണം. വിദ്യാർ ഥികളുടെ പരാതികൾ ഈ സമിതി ചർച്ചചെയ‌്ത‌് തീരുമാനമെടുക്കണം.
പ്രിൻസിപ്പലിന‌് ലഭിക്കുന്ന പരാതികൾ മാനേജ‌്മെന്റിന‌് കൈമാറാതെ കൗൺസിലിൽ ചർച്ചചെയ്യണം. ഇല്ലെങ്കിൽ ഉത്തരവാദി പ്രിൻസിപ്പലായിരിക്കും. മുഴുവൻ രക്ഷിതാക്കളുടെയും യോഗംവിളിച്ച‌് ഭൂരിപക്ഷ തീരുമാനം അംഗീകരിച്ചാകണം പിടിഎ രൂപീകരിക്കേണ്ടത‌്. മാനേജുമെന്റുമായി ബന്ധമുള്ളവരെ പിടിഎയെ ഭാരവാഹിയായോ അംഗമായോ ആയി തെരഞ്ഞെടുക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട‌്.
ആരോഗ്യ സർവകലാശാലാ ആസ്ഥാനത്ത‌് സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന‌് കെഎസ‌്ഇബിയുമായി കരാറായി. 250 മെഗാവാട്ട‌് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പാനൽ സ്ഥാപിക്കാൻ 1.63 കോടി കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2OQQtcd
via IFTTT
No comments:
Post a Comment