സ‌്ത്രീകൾ കയറണം; ചട്ടങ്ങൾ മാറട്ടെ: ആർഎസ‌്എസ‌് നേതാവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

സ‌്ത്രീകൾ കയറണം; ചട്ടങ്ങൾ മാറട്ടെ: ആർഎസ‌്എസ‌് നേതാവ‌്

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ ശക്തമായി പിന്തുണച്ച‌് പ്രമുഖ  ആർഎസ്എസ് നേതാവ് ആർ ഹരിയുടെ പുതിയ പുസ‌്തകം. ശബരിമലയിൽ വർഷത്തിൽ 365 ദിവസവും  ദർശനസൗകര്യമേർപ്പെടുത്തണമെന്നും തിരക്ക് കുറയ‌്ക്കാൻ പതിനെട്ടാംപടിയുടെ  നീളംകൂട്ടണമെന്നും ഹരി എഴുതിയ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന പുസ‌്തകത്തിലുണ്ട‌്.

സ്ത്രീകളെ വിലക്കി സമരം നടത്തുന്നതിനെയും അദ്ദേഹം എതിർക്കുന്നു. ആർഎസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായ ആർ ഹരി ദീർഘകാലം കേരള പ്രാന്ത പ്രചാരകുമായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ച ഹരിയുടെ പുതിയ ഗ്രന്ഥമാണ് ‘മാറ്റുവിൻ ചട്ടങ്ങളെ'. ശബരിമല പ്രശ്നത്തിൽ സംഘർഷവും സമരവും സൃഷ്ടിക്കുന്നതിനെ നിശിതമായി വിമർശിക്കുന്നുണ്ട‌് പുസ്തകത്തിൽ.  

‘ദിവ്യാത്മാക്കളുടെ നൈഷ്ഠികബ്രാഹ്മചര്യം' എന്ന  പന്ത്രണ്ടാം അധ്യായത്തിൽ (പേജ് 90) അമൃതാനന്ദമയീമഠത്തിൽ പുരുഷന്മാരെ വിലക്കാൻ തീരുമാനിച്ചാൽ എന്താകുമെന്നും ചോദിക്കുന്നുണ്ട‌്.  ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ  ക്ഷേത്രപ്രവേശന വിളംബരത്തെ എതിർത്തവരുടെ പിന്മുറക്കാരാണ‌്.  സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്. ദർശനവിലക്ക് നീക്കുന്നതോടൊപ്പം സ്ത്രീകളെ ബോധവൽക്കരിച്ച് പ്രബുദ്ധകളാക്കണം. പ്രവേശനകാര്യത്തിൽ തുടക്കത്തിൽ പരിഷ്കരണക്കാർ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകും–- പുസ‌്തകത്തിൽ പറഞ്ഞു.

ആർഎസ്എസിലെ ഒരുവിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പുസ‌്തകം പ്രസാധകരായ കുരുക്ഷേത്ര പ്രകാശൻ അടുത്തകാലത്ത‌് പിൻവലിച്ചു. എന്നാൽ, പുസ്തകത്തിന് വിലക്കില്ലെന്നും വിൽപ്പനയിലില്ലെന്നുമാണ് ഇതെക്കുറിച്ച് പ്രസാധകർ നൽകുന്ന  വിശദീകരണം.



from Kerala || Deshabhimani ​Online ​News https://ift.tt/2qRNQgk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages