എൻജിനിയറിങ് ഇയർ ഔട്ട‌ുകാർക്ക‌് കോഴ‌്സ‌് മാറാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

എൻജിനിയറിങ് ഇയർ ഔട്ട‌ുകാർക്ക‌് കോഴ‌്സ‌് മാറാം


എൻജിനിയറിങ്‌ വിദ്യാർഥികളിൽ  നിശ്ചിത ക്രെഡിറ്റ‌് ലഭിക്കാത്ത ഇയർ ഔട്ട‌് ആകുന്നവർക്ക‌് താൽപ്പര്യമെങ്കിൽ  പ്രത്യേക  തൊഴിലധിഷ‌്ഠിത ഡിപ്ലോമ കോഴ‌്സിലേക്ക‌് മാറി പഠനം തുടരാം. ഇതിനുള്ള പാഠ്യപദ്ധതി സാങ്കേതിക സർവകലാശാല (കെടിയു) ആവിഷ‌്കരിക്കുന്നു.

നാലാം സെമസ‌്റ്ററിൽ 26 ക്രെഡിറ്റ‌് ലഭിക്കാതെ (ആകെ 44) അഞ്ചാം സെമസ‌്റ്ററിലേക്ക‌് പ്രവേശിക്കാനാകാതെ ഇയർ ഔട്ട‌് ആകുന്ന വിദ്യാർഥികൾക്ക‌് പഠനഭാരം താങ്ങാനാകുന്നില്ലെങ്കിൽ അതുവരെ ലഭിച്ച ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലധിഷ‌്ഠിത എൻജിനിയറിങ‌് കോഴ‌്സിലേക്ക‌് മാറി പഠനം തുടരാൻ കഴിയുന്ന പദ്ധതിയുടെ കരട‌് കെടിയു അക്കാദമിക‌് വിഭാഗം തയ്യാറാക്കി. അക്കാദമിക‌് കൗൺസിൽ ചർച്ചചെയ‌്തശേഷം  ഗവേണിങ് ബോഡിയിൽ പാഠ്യപദ്ധതി സമർപ്പിക്കും.
കൊഴിഞ്ഞുപോക്ക‌് തടയും

സംസ്ഥാനത്ത‌് ആകെയുള്ള അരലക്ഷം എൻജിനിയറിങ്‌ സീറ്റുകളിൽ പകുതിയിലേറെ ഒഴിഞ്ഞുകിടക്കുകയാണ‌്. ഇയർ ഔട്ട‌് സമ്പ്രദായം വന്നതോടെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക‌് വർധിച്ചു. ഇതിനാലാണ‌്  കോഴ‌്സ‌് കാലാവധി പാതി പിന്നിട്ട‌വരെ അഭിരുചിക്കനുസൃതമായ കോഴ‌്സിലേക്ക‌് നേരിട്ട‌് പ്രവേശിപ്പിക്കാനുള്ള പാഠ്യപദ്ധതി ആവിഷ‌്കരിക്കുന്നത‌്.   

ഇതിന‌്  ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക‌്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരവുമുണ്ട‌്. പുതിയ കോഴ‌്സിലേക്ക‌് മാറാൻ താൽപര്യമില്ലാത്തവർക്ക‌് ഇയർ ഔട്ട‌് ആയശേഷം വീണ്ടും പരീക്ഷ  എഴുതി നിർദിഷ്ട ക്രെഡിറ്റ‌് നേടി കോഴ‌്സ‌് പൂർത്തിയാക്കാനുള്ള സാഹചര്യം നിലനിർത്തും.
വിവിധ സർക്കാർ നിയന്ത്രിത തൊഴിൽസ്ഥാപനങ്ങൾ, നൈപുണി വികസന അതോറിറ്റികൾ, വ്യവസായശാലകൾ,  രാജ്യാന്തര കമ്പനികൾ എന്നിവയുടെ സഹായവും നിർദിഷ്ട ഡിപ്ലോമ കോഴ‌്സുകൾക്കായി സ്വീകരിക്കും.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ  പോളിടെക‌്നിക‌് തൊഴിലധിഷ‌്ഠിത വിദ്യാഭ്യാസം നടത്തുന്നുണ്ടെങ്കിലും ഈ കോഴ‌്സുമായി എൻജിനിയറിങ്‌ വിദ്യാർഥികളുടെ തൊഴിലധിഷ‌്ഠിത കോഴ‌്സിനെ താരതമ്യം ചെയ്യാനാകില്ലെന്ന‌് സർവകലാശാല അക്കാദമിക‌്  കേന്ദ്രങ്ങൾ വ്യക്തമാക്കി.  എട്ട‌് സെമസ‌്റ്ററുകളുള്ള  നാല‌് വർഷ ബിടെ‌ക‌് കോഴ‌്സിൽ ആദ്യ നാല‌് സെമസ‌്റ്റർ രണ്ടുവർഷം പഠിച്ച ശേഷമുള്ളവരുടെ അഭിരുചികൾക്കാണ‌് തൊഴിലധിഷ‌്ഠിത കോഴ‌്സിൽ പ്രാമുഖ്യം നൽകുക.പ്രായോഗിക പരിശീലനത്തിന‌് ഊന്നൽ

നാലാം സെമസ‌്റ്ററിനുശേഷം കോഴ‌്സ‌് മാറുന്ന വിദ്യാർഥികൾക്ക‌് പുതിയ കോഴ‌്സ‌് പൂർത്തിയാക്കുമ്പോൾ ബിടെക‌് ബിരുദം ലഭിക്കില്ല. ഡിപ്ലോമ സർട്ടിഫിക്കറ്റാണ‌്റ്റു നൽകുക.  ക്ലാസ‌് റൂമിനെക്കാൾ വിദ്യാർഥിക്ക‌് താൽപര്യമുള്ള തൊഴിലിൽ പ്രാവീണ്യം നേടാനാകുന്ന പ്രയോഗിക പരിശീലനങ്ങൾക്കായിരിക്കും പാഠ്യപദ്ധതിയിൽ പ്രാമുഖ്യം.

സർവകലാശാല ആക്ടിൽ ഡിപ്ലോമ കോഴ‌്സുകൾ ആരംഭിക്കാനുള്ള വ്യവസ്ഥയുണ്ടെന്നും ഇക്കാര്യത്തിൽ ഗവേണിങ‌് ബോഡിയാണ‌് അന്തിമതീരുമാനം കൈക്കൊള്ളേണ്ടതെന്നും അക്കാദമിക‌് ഡീൻ ഡോ.ജെ ശ്രീകുമാർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zc0f3u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages