മണ്ഡല-–-മകരവിളക്ക് തീർഥാടനകാലത്തെ സുരക്ഷാചുമതലയ്ക്ക് നിശ്ചയിച്ച പൊലീസിന്റെ അടുത്ത ബാച്ച് ഡിസംബർ ഒന്നിന് ചുമതലയേൽക്കും. നവംബർ 30 വരെയാണ് ആദ്യ ബാച്ചിന്റെ ചുമതല. 15 ദിവസമാണ് ഒരു ബാച്ചിന്റെ കാലാവധി. ഐജിമാരായ മനോജ് എബ്രഹാം, വിജയ് സാഖ‌്റേ എന്നിവർക്കുപകരം പി വിജയൻ, എം ആർ അജിത്കുമാർ എന്നിവർക്ക‌് ചുമതല നൽകാനാണ‌് സാധ്യത.
ശബരിമലയിൽ ദീർഘകാലം പ്രവർത്തിച്ചുപരിചയമുള്ളവരാണ് പി വിജയനും എം ആർ അജിത്കുമാറും. സന്നിധാനത്തിന്റെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്കരിച്ചത് പി വിജയന്റെ നേതൃത്വത്തിലാണ്. സന്നിധാനത്തിന്റെ ചുമതലയിൽ എച്ച് മഞ്ജുനാഥ്, വി അജിത് എന്നിവരെത്തും. ജി ശിവവിക്രം, പ്രതീഷ‌്‌കുമാർ എന്നിവർക്കാണ് നിലവിൽ ചുമതല. മൂന്നാംഘട്ടത്തിൽ എ ശ്രീനിവാസ്, പി ബി രാജീവ് എന്നിവർ സന്നിധാനത്തിന്റെ ചുമതല വഹിക്കും. പമ്പയിൽ ജെ ഹിമേന്ദ്രനാഥ്, ബി അശോകൻ എന്നിവർ ചുമതലയേൽക്കും. ഹരിശങ്കർ, കെ വി സന്തോഷ് എന്നിവരാണ് നിലവിലെ ചുമതലക്കാർ. മൂന്നാം ഘട്ടത്തിൽ ജി ജയദേവ്, ഷാജി സുഗുണൻ, ആദിത്യ എന്നിവരും നാലാംഘട്ടത്തിൽ കാർത്തികേയൻ, ഗോകുലചന്ദ്രൻ എന്നിവരും ചുമതലവഹിക്കും.
നിലയ്ക്കലിൽ യതീഷ് ചന്ദ്ര, വി ജി വിനോദ്കുമാർ എന്നിവരുടെ ഡ്യൂട്ടി മാറുമ്പോൾ എം കെ പുഷ്കരൻ, പി എസ് സാബു എന്നിവരെത്തും. മൂന്നാംഘട്ടത്തിൽ ആർ സുകേശൻ, ജയനാഥ് എന്നിവർക്കായിരിക്കും ചുമതല.
from Kerala || Deshabhimani Online News https://ift.tt/2AifTdm
via IFTTT
No comments:
Post a Comment