അവലോകനയോഗം ചേർന്നു ; നെയ്യഭിഷേകത്തിനും തിരക്കേറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

അവലോകനയോഗം ചേർന്നു ; നെയ്യഭിഷേകത്തിനും തിരക്കേറി


മണ്ഡല-–- മകരവിളക്ക് തീർഥാടനകാലം ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതിഗതികൾ ശാന്തമെന്ന് വിലയിരുത്തൽ. വെള്ളിയാഴ്ച ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് വിലയിരുത്തൽ. ഭക്തരുടെ തിരക്ക് വർധിക്കാത്തത് വരുമാനത്തെ ബാധിക്കുന്നതായും കൂടുതൽ ഭക്തരെത്തുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

ആദ്യഘട്ടത്തിൽ മാധ്യമങ്ങളിൽവന്ന ഭീതിപ്പെടുത്തുന്ന വാർത്തകളും പുറത്തുള്ള വ്യാജ പ്രചാരണങ്ങളും ഭക്തരെ സ്വാധീനിച്ചിട്ടുണ്ട്. പന്ത്രണ്ടാം വിളക്ക് കഴിയുന്നതോടെ മലയാളികളുടെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.  പൊലീസിന്റെ ക്രമീകരണങ്ങൾ ഭക്തർക്ക് കൂടുതൽ സൗകര്യം നൽകുന്നുണ്ട്. സന്നിധാനത്തിനുതാഴെ മഹാകാണിക്ക, വാവരുസ്വാമി നട എന്നിവിടങ്ങളിലെ ബാരിക്കേഡുകൾ തടസ്സം സൃഷ്ടിക്കുന്നതായി ദേവസ്വംബോർഡ് അധികൃതർ പൊലീസിനെ അറിയിച്ചു.

മൂന്നുദിവസമായി സന്നിധാനത്തേക്ക് ഭക്തരുടെ തിരക്ക് വർധിച്ചു. നെയ്യഭിഷേകത്തിനുൾപ്പെടെ തിരക്കേറി. അന്നദാനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും  വർധിക്കുന്നുണ്ട്. ഒരു ദിവസം മുപ്പതിനായിരത്തിന് മുകളിൽ ഭക്തർ എത്തുന്നതായാണ് കണക്ക്. രണ്ടര ലക്ഷത്തോളം ഭക്തർ പമ്പവഴി സന്നിധാനത്തെത്തി. പുൽമേട് വഴി എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2TFWYSu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages