ശബരിമലയിൽ സ്ഥിതി ഗുരുതരം ,നിലവിലെ അവസ്ഥ തുടർന്നാൽ കൂടുതൽ കലുഷമാകും ; റിപ്പോർട്ട‌് ഹൈക്കോടതിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ശബരിമലയിൽ സ്ഥിതി ഗുരുതരം ,നിലവിലെ അവസ്ഥ തുടർന്നാൽ കൂടുതൽ കലുഷമാകും ; റിപ്പോർട്ട‌് ഹൈക്കോടതിക്ക‌്

കൊച്ചി
ദേശവിരുദ്ധശക്തികളും ക്രിമിനലുകളും ശബരിമലയിൽ നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്ന‌് സ‌്പെഷ്യൽ കമിഷണർ. അതുകൊണ്ട്  ശബരിമല വിഷയത്തിൽ പ്രതിഷേധിക്കുന്ന രാഷ‌്ട്രീയപാർടികളോടും അയ്യപ്പഭക്തസംഘടനകളോടും സ്വയം നിയന്ത്രണം പാലിക്കാൻ കോടതി നിർദേശിക്കണമെന്ന‌് ശബരിമല സ‌്പെഷ്യൽ കമീഷണറും ജില്ലാ ജഡ‌്ജിയുമായ എം മനോജ‌് ഹൈക്കോടതിയോട‌് അഭ്യർഥിച്ചു.

ശബരിമലയിൽ സ്ഥിതി ഗുരുതരമാണ‌്.  ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ ആർഎസ‌്എസ‌് നേതാവ‌് വത്സൻ തില്ലങ്കേരി ആചാരം ലംഘിച്ചു. അയ്യപ്പ ദർശനത്തിന‌് എത്തിയ സ‌്ത്രീകളെ തടഞ്ഞത‌് തെറ്റാണ‌്. സ‌്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ‌്ചാത്തലത്തിൽ തുലാമാസ പൂജാസമയത്തിനു പിന്നാലെ ചിത്തിര ആട്ടവിശേഷ ദിവസവും ആസൂത്രിത പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടായ പശ‌്ചാത്തലത്തിലാണ‌് ഹൈക്കോടതിയിൽ റിപ്പോർട്ട‌് നൽകിയത‌്. 

ആർഎസ‌്എസ‌് നേതാവ‌് വത്സൻ തില്ലങ്കേരിയും ചില അനുയായികളും സുരക്ഷാ മേഖലയിലേക്ക‌് നുഴഞ്ഞുകയറി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി. പതിനെട്ടാംപടിയിൽ ഇവർ കൂട്ടമായി നിൽക്കുകയും വത്സൻ തില്ലങ്കേരി സംസാരിക്കുകയുംചെയ‌്തു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത‌് ആചാരങ്ങളുടെ ലംഘനമാണ‌്.  പ്രതിഷേധംമൂലം 10 മിനിട്ടോളം ഭക്തർക്ക‌് പതിനെട്ടാംപടിയിലേക്ക‌് കയറാനായില്ല. ഇതും ശബരിമലപോലെ ഒരു പുണ്യസ്ഥലത്ത‌് നടക്കാൻ പാടില്ലാത്തതാണ‌്.

ലക്ഷക്കണക്കിന് തീർഥാടകരാകും മണ്ഡലമകരവിളക്കുസമയത്ത് സന്നിധാനത്തേക്ക് എത്തുക. നിലവിലെ അവസ്ഥ തുടർന്നാൽ കൂടുതൽ കലുഷിതമാകും. തിക്കിലും തിരക്കിലും ജീവാപായംവരെ ഉണ്ടാകാൻ സാധ്യതയുണ്ട്.  വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. മണ്ഡലമകരവിളക്കുകാലത്ത‌് ചില രാഷ‌്ട്രീയപാർടികളും സംഘടനകളും യുവതീപ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം തുടർന്നാൽ അത് തീർഥാടനത്തെ ബാധിക്കും. ക്രമസമാധാനം പുലർത്തിയേ പറ്റൂവെന്നത് എല്ലാവരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ശബരിമലയിലും പമ്പയിലും നിലയ്ക്കലും പരിസരപ്രദേശങ്ങളിലും പ്രതിഷേധവും നിയമം കൈയിലെടുക്കുന്ന ചെയ്തികളും ഒഴിവാക്കി  അനിഷ്ടസംഭവങ്ങൾ ഇല്ലാതാക്കാൻ ഇത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആട്ടവിശേഷത്തിന‌് നട തുറന്നപ്പോൾ തീർഥാടകർക്ക‌്  വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾക്കും ബുദ്ധിമുട്ട‌് അനുഭവപ്പെട്ടുവെന്ന പരാതി ശരിയല്ലെന്നും റിപ്പോർട്ടിലുണ്ട‌്. ശുചിമുറികൾ അടച്ചുപൂട്ടിയെന്ന പരാതിയും പരിശോധിച്ചു.  വേണ്ടത്ര വെള്ളവും ബക്കറ്റും ഇല്ലെന്നാണ‌് പരാതിപ്പെട്ടത‌്. ഇവയും വസ‌്തുതാപരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RNPUSa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages