ഡ്രൈവറില്ലാ കാറുണ്ടാക്കാൻ നിസാൻ കേരളത്തിൽ ; ഓട്ടോമൊബൈൽ മേഖലയിൽ നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സ‌്റ്റാർട്ടപ്പ‌് സംരംഭം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഡ്രൈവറില്ലാ കാറുണ്ടാക്കാൻ നിസാൻ കേരളത്തിൽ ; ഓട്ടോമൊബൈൽ മേഖലയിൽ നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സ‌്റ്റാർട്ടപ്പ‌് സംരംഭം


തിരുവനന്തപുരം
ഡൈവറില്ലാ കാറുണ്ടാക്കാൻ  പ്രമുഖ ജാപ്പനീസ‌് വാഹനനിർമ്മാതാക്കളായ നിസാൻ കേരളത്തിൽ. ഓട്ടോമൊബൈൽ മേഖലയിൽ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ‌്) അടിസ്ഥാനപ്പെടുത്തിയുള്ള സ‌്റ്റാർട്ടപ്പ‌്  സംരംഭം കേരളത്തിൽ നേരിട്ട‌് ആരംഭിക്കും. ഇതിന‌് തിരുവനന്തപുരം ടെക‌്നോസിറ്റിയിൽ 30 ഏക്കർ സ്ഥലം ഡെവലപ‌്മെന്റ‌് ക്യാമ്പസ‌് ആരംഭിക്കാൻ നിസാന‌് കൈമാറും. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ‌് കാറുകളും ഇ–-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. വലിയ പരിശ്രമങ്ങൾക്കൊടുവിലാണ‌് നിസാനെ കേരളത്തിലെത്തിക്കാനായതെന്ന‌് സംസ്ഥാനത്തെ ഐ‌ടി പാർക്കുകളുടെ സിഇഒ ഋഷികേശ‌് നായർ ‘ദേശാഭിമാനി’ യോട‌് പറഞ്ഞു. നിസാൻ ക്യാമ്പസ‌് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ രാജ്യാന്തര കമ്പനികൾ കേരളത്തിലെത്തും.

സ‌്മാക‌് (സോഷ്യൽ, മൊബൈൽ, അനലിറ്റിക്കൽ, ക്ലൗഡ‌്), ബ്ലോക്ക‌് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ‌്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ‌് ഓഫ‌് തിങ്‌സ‌് തുടങ്ങിയ ഐടി രംഗത്തെ പുത്തൻ പ്രവണതകൾക്ക‌് പറുദീസ തീർക്കാനുള്ള തീവ്രശ്രമത്തിലാണ‌് സർക്കാർ. ഈ രംഗത്ത‌്  എടുക്കുന്ന മുൻകൈ വരുംദശകത്തിൽ ഐടി രംഗത്ത‌് കേരളത്തിന‌് ആധിപത്യം ഉണ്ടാക്കാൻ സഹായിക്കും. കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങൾക്ക‌് സർക്കാർ പച്ചക്കൊടി വീശിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2OHcLwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages