നിക്ഷേപകർക്ക‌് പ്രശ‌്നമുണ്ടെങ്കിൽ നേരിട്ട‌് വിളിക്കാം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

നിക്ഷേപകർക്ക‌് പ്രശ‌്നമുണ്ടെങ്കിൽ നേരിട്ട‌് വിളിക്കാം: മുഖ്യമന്ത്രി

കൊച്ചി
കേരളത്തിന്റെ വികസനം ആഗ്രഹിച്ച‌് ഇവിടെ നിക്ഷേപം നടത്താൻ എത്തുന്നവർക്ക‌് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാക്കനാട‌് ഇൻഫോ പാർക്കിൽ ലുലു സൈബർ ടവർ 2ന്റെ ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപം നടത്താൻ എത്തുന്നവർക്ക‌് എന്തെങ്കിലും പ്രശ‌്നം നേരിട്ടാൽ അത‌് പരിഹരിക്കാൻ മുഖ്യമന്ത്രിയുമായോ ഓഫീസുമായോ നേരിട്ടു ബന്ധപ്പെടാം .

നവകേരളം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ‌് സംസ്ഥാനം. അതിന‌് സഹായിക്കാൻ കഴിയുന്ന വ്യവസായികളും വ്യാപാരികളും ലോകത്തിന്റെ പലഭാഗത്തുമുണ്ട‌്. നിക്ഷേപം നടത്താൻ പ്രാപ‌്തിയുള്ളവർ അവരാൽ കഴിയുന്നതുപോലെ ചെയ‌്താൽ അത‌് കേരളത്തിന്റെ വികസനത്തിന‌് മുതൽക്കൂട്ടാകും. ഇതിന‌് തയ്യാറായി വരുന്നവർക്ക‌് എന്ത‌് പ്രശ‌്നമുണ്ടായാലും അത‌് പരിഹരിക്കാൻ നടപടിയുണ്ടാകും. ചില കാര്യങ്ങളിലുള്ള മുൻധാരണകളും എതിർപ്പുകളും മനസ്സിലെ തടസ്സങ്ങളും മാറ്റിയാൽ നവകേരളസൃഷ‌്ടി സാധ്യമാകും.

കേരളത്തിലെ ഐടി പാർക്ക‌് വിസ‌്തൃതി ഇപ്പോൾ 1.3 കോടി ചതുരശ്ര അടിയാണ‌്. ഇത‌് 2.3 കോടി ചതുരശ്ര അടിയാക്കി മാറ്റുകയാണ‌് ലക്ഷ്യം. ഇതോടെ രണ്ടര ലക്ഷം പേർക്ക‌് കൂടുതൽ തൊഴിലവസരം ഐടി മേഖലയിലുണ്ടാക്കാൻ കഴിയും. കേരളത്തിന്റെ വ്യവസായ ഗ്രാഫ‌് ഉയരത്തിലേക്ക‌് പോകുന്നതിന‌് തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങളുണ്ട‌്. അത‌് മാറ്റാൻ ഐടി മേഖലയിലെ നിക്ഷേപങ്ങൾ സഹായിക്കും. കേരളത്തിന്റെ ഐടി പ്രൊഫഷണൽ മികവ‌് ഇവിടെത്തന്നെ ഉറപ്പിച്ചു നിർത്തണമെങ്കിൽ അതിനുള്ള തൊഴിലവസരങ്ങളുണ്ടാകണം.

പുതിയ വളർച്ചാ മേഖലയിൽ ഐടിക്ക‌് കൂടുതൽ ഊന്നൽ നൽകുകയാണെങ്കിൽ സോഫ‌്റ്റ‌്‌വെയർ കയറ്റുമതി രംഗത്ത‌് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നമുക്ക‌് കഴിയും. അതിന‌്  ഭൗതിക, സാമൂഹ്യ പശ‌്ചാത്തലങ്ങൾ വികസിപ്പിക്കണം. ഇതിന‌് എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമാണ‌്. ഇൻഫോ പാർക്കിന്റെ വളർച്ചയിലും ഐടി വികസനരംഗത്തും ഒരു നാഴികക്കല്ലാണ‌് ലുലു സൈബർ ടവറെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2z5xOnJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages