ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ യുഡിഎഫുകാർ എംഡിയാക്കിയത‌് സഹ. ബാങ്ക‌് ജീവനക്കാരനെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ യുഡിഎഫുകാർ എംഡിയാക്കിയത‌് സഹ. ബാങ്ക‌് ജീവനക്കാരനെ



ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജർ തസ‌്തികയിലെ ഡെപ്യൂട്ടേഷൻ നിയമനം ചട്ടവിരുദ്ധമല്ലെന്നതിന‌് തെളിവ‌്.  സൗത്ത‌് ഇന്ത്യൻ ബാങ്ക‌് സീനിയർ മാനേജർ കെ ടി അദീബിന‌് ഒരുവർഷത്തേക്ക‌് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നൽകിയത‌് നടപടിക്രമം പാലിച്ചാണെന്ന‌് കോർപറേഷന്റെ പക്കലുള്ള രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് 2012ൽ പ്രാഥമിക സഹകരണ ബാങ്ക‌് ജീവനക്കാരനെയാണ‌് കോർപറേഷൻ മാനേജിങ‌് ഡയറക്ടറയി നിയമിച്ചത‌്. ഉത്തരവിന്റെ പകർപ്പ‌് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. മക്കരപറമ്പ സഹകരണ ബാങ്ക‌് ഉദ്യോഗസ്ഥനായ മുഹമ്മദ‌് ഹനീഫ പെരിഞ്ചേരിയെയാണ‌് കോർപറേഷൻ മാനേജിങ‌് ഡയറക്ടറാക്കിയത‌്. 2012 ഒക്ടോബർ 22നാണ‌് സർക്കാർ ഉത്തരവ‌് ഇറക്കിയത‌്. 2016ൽ യുഡിഎഫ‌് സർക്കാർ അധികാരം ഒഴിയുംവരെ ഇദ്ദേഹം മാനേജിങ‌് ഡയറക്ടർ സ്ഥാനത്ത‌് തുടർന്നു. മുഹമ്മദ‌് ഹനീഫയെ ആദ്യം ഡയറക്ടർ ബോർഡ‌് അംഗമായി നിയമിച്ചു. തുടർന്നാണ‌് എംഡിയായി സ്ഥാനക്കയറ്റം നൽകിയത‌്. എംഡിയുടെ ഒഴിവിലേക്ക‌് അപേക്ഷ ക്ഷണിക്കുകയോ പത്രപരസ്യം നൽകുകയോ ചെയ്യാതെ അന്ന‌് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിക്ക‌് നൽകിയ ബയോഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജർ ഉൾപ്പെടെ എട്ട‌് തസ‌്തിക സൃഷ്ടിച്ച‌് ഉത്തരവിറക്കിയത‌് 2013ൽ യുഡിഎഫ‌് സർക്കാരാണ‌്. നിയമനരീതി സംബന്ധിച്ചും അന്നത്തെ ഉത്തരവിലുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് 2016ൽ അപേക്ഷ ക്ഷണിച്ചത‌്. കോർപറേഷന്റെ വെബ‌്സൈറ്റിലിടുകയും നാല‌് പത്രങ്ങളിൽ അറിയിപ്പ‌് നൽകുകയും ചെയ‌്തു. ജനറൽ മാനേജർ തസ‌്തികയിൽ ഏഴുപേർ അപേക്ഷ നൽകി. 2016 ഒക്ടോബർ 26ന‌് നടത്തിയ കൂടിക്കാഴ‌്ചയിൽ മൂന്നു പേർ മാത്രമാണ‌് ഹാജരായത‌്. ഇൗ മൂന്നുപേർക്കും യോഗ്യതയില്ലാത്തതിനാൽ 2017 സെപ‌്തംബർ 22ന‌് ജനറൽ മാനേജർ തസ‌്തികയിൽ നിയമന നടപടി അവസാനിപ്പിച്ചു. കമ്പനി സെക്രട്ടറി സേവനം അവസാനിപ്പിച്ചതിനെ തുടർന്ന‌് ധനസ്ഥാപനങ്ങളിൽ സേവനം അനുഷ‌്ഠിക്കുന്നവരിൽനിന്ന‌് ജനറൽ മാനേജർ തസ‌്തികയിൽ നിയമനം നടത്താൻ 2018 ജൂലൈ 16ന‌് ചേർന്ന ബോർഡ‌് യോഗം തീരുമാനിച്ചു.

ഇതേതുടർന്നാണ‌് സൗത്ത‌് ഇന്ത്യൻ ബാങ്ക‌് സീനിയർ മാനേജർ തസ‌്തികയിൽ പത്തുവർഷത്തെ പരിചയമുള്ള കെ ടി അദീബിനെ നിയമിക്കാൻ തീരുമാനിച്ചത‌്. ബാങ്കിന്റെ നിരാക്ഷേപ പത്രവും ശമ്പള ബില്ലും ഉൾപ്പെടെ ഹാജരാക്കിയിരുന്നു. ശമ്പളവും മറ്റ‌് ആനുകൂല്യങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത‌് 86,000 രൂപ പ്രതിമാസ വേതനത്തിനാണ‌് നിയമനം നൽകിയത‌്. 

ജനറൽ മാനേജർ തസ‌്തികയിൽ അപേക്ഷിച്ചവരിൽ യോഗ്യതയില്ലെന്ന‌് കണ്ടെത്തിയ രണ്ടുപേർക്ക‌് ഡെപ്യൂട്ടി മാനേജർ തസ‌്തികയിൽ നിയമനം നൽകിയെന്നാണ‌് മറ്റൊരു ആരോപണം. ജനറൽ മാനേജരുടെ തസ‌്തികയിലേക്ക‌് യോഗ്യതയില്ലാതിരുന്ന ഇവർക്ക‌് ഡെപ്യൂട്ടി മാനേജർ തസ‌്തികയിലേക്ക‌് മതിയായ യോഗ്യതയുണ്ടെന്നതാണ‌് വസ‌്തുത.



from Kerala || Deshabhimani ​Online ​News https://ift.tt/2PSNog5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages