കോഴിക്കോട്
ഡിവൈഎഫ്‌ഐ നേതാവായ യുവതിയുടെ പീഡനപരാതിയിൽ സിപിഐ എം നീതിപൂർവമായ തീരുമാനമെടുക്കുമെന്ന‌് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീപക്ഷ നിലപാടാണ് ഡിവൈഎഫ്‌ഐയ്ക്കുള്ളത്. ആക്രമിക്കപ്പെട്ടവർ പരാതി പറഞ്ഞാൽ പ്രാഥമികമായി അവർക്കൊപ്പം നിൽക്കുകയെന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിക്കുന്നത്. ഓരോ പരാതിയിലും അന്വേഷിക്കാൻ ആവശ്യമായ സമയമെടുക്കും. പരാതിക്കാരിക്ക‌് സിപിഐ എമ്മിൽ വിശ്വാസമുണ്ട‌്. ഡിവൈഎഫ‌്ഐയ‌്ക്കും ആ വിശ്വാസമാണുള്ളത‌്.
ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി ഇതുവരെയും മാറ്റിയിട്ടില്ല. സമ്മേളനമാണ‌് ഈ കാര്യത്തിൽ തീരുമാനമെടുക്കുക. മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ അപാകതയില്ല. യോഗ്യരായവർ മന്ത്രിമാരുടെ ബന്ധുവാണെന്നത് അയോഗ്യതയായി കാണാനാവില്ല. ശബരിമലയിൽ പൊലീസിന് വീഴ്ചയുണ്ടെന്ന് ഡിവൈഎഫ്‌ഐ കരുതുന്നില്ല. ശബരിമലയിൽ സംഘപരിവാർ രക്തച്ചൊരിച്ചിലിനായി കോപ്പുകൂട്ടുകയാണെന്നും സ്വരാജ‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2JYZDm7
via IFTTT
No comments:
Post a Comment