ശബരിമല വിഷയത്തിലും കോൺഗ്രസിൽ അടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ശബരിമല വിഷയത്തിലും കോൺഗ്രസിൽ അടി


തിരുവനന്തപുരം
ശബരിമല വിഷയത്തിൽ രാഷ‌്ട്രീയ മുതലെടുപ്പിനിറങ്ങിയ കോൺഗ്രസിൽ കലാപക്കൊടി. സംഘപരിവാറുകാരെക്കാൾ തീവ്ര വർഗീയ നിലപാടെടുക്കുന്ന വിഭാഗങ്ങൾക്കിടയിലും തമ്മിലടി മുറുകി.

ശബരിമലയിൽ യുവതികൾ വന്നാൽ തടയുമെന്നാണ‌് സംഘപരിവാർ ‘സഹയാത്രികൻ’ കൂടിയായ വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ പ്രഖ്യാപിച്ചത‌്. ഇത‌് ആർഎസ‌്എസിന്റെയും ബിജെപിയുടെയും തീവ്രനിലപാടാണ‌്. യുവതികളെ പ്രവേശിപ്പിക്കരുതെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നുമായിരുന്നു കെപിസിസി രാഷ‌്ട്രീയകാര്യ സമിതി തീരുമാനം. കൊടിയില്ലാതെ സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ നേതാക്കൾ ഉൾപ്പെടെ ആർഎസ‌്എസ‌് പാളയത്തിലെത്തി. പിന്നീട‌ാണ‌് ജാഥകൾ നടത്താൻ തീരുമാനിച്ചത‌്. ഇതിൽ ഒരു ജാഥ നയിച്ച നേതാവാണ‌് സുധാകരൻ. സർക്കാരിനെയും സിപിഐ എമ്മിനെയും അധിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, മുഖം രക്ഷിക്കാൻ ബിജെപിയുടെയും ആർഎസ‌്എസിന്റെയും വർഗീയതയ‌്ക്കും എതിരെയാണ‌് ജാഥയെന്ന‌് പറഞ്ഞു. എന്നാൽ, ജാഥാ ക്യാപ‌്റ്റൻ തന്നെ തീവ്രവർഗീയവാദമാണ‌് ഉയർത്തുന്നത‌്. ഇത‌് തിരിച്ചടിയാകുമെന്ന‌് തോന്നിയപ്പോഴാണ‌്  ചെന്നിത്തല സുധാകരനെ പരസ്യമായി തള്ളിപ്പറഞ്ഞത‌്. പാർടി നിലപാട‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നതാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത‌്.

എന്നാൽ, മുല്ലപ്പള്ളി വേറെ ലൈനിൽ പോവുകയാണ‌്. താൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കാത്തതിനാൽ വ്യാഴാഴ‌്ചത്തെ യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ‌് എടുത്ത നിലപാട‌്. ഈ നിർദേശം മുസ്ലിംലീഗ‌് ഉൾപ്പെടെ തള്ളിയതോടെ മുല്ലപ്പള്ളിയും വെട്ടിലായി.  ഇതോടെയാണ‌് വ്യാഴാഴ‌്ചത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫ‌് തീരുമാനിച്ചത‌്. എന്നാൽ, എന്തെങ്കിലും കാരണമുണ്ടാക്കി യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോകാനുള്ള വഴിയാണ‌് യുഡിഎഫ‌് ഇപ്പോൾ ആലോചിക്കുന്നത‌്.
അതിനിടെ യുവതീപ്രവേശത്തെ അനുകൂലിക്കുന്ന വിഭാഗം കടുത്ത അമർഷത്തിലാണ‌്. വി ഡി സതീശൻ, ടി എൻ പ്രതാപൻ, വി ടി ബലറാം ഉൾപ്പെടെ വലിയ നിരതന്നെ എതിർപ്പുമായി നിൽക്കുന്നുണ്ട‌്. വെള്ളിയാഴ‌്ച വീണ്ടും കെപിസിസി രാഷ‌്ട്രീയ കാര്യസമിതി യോഗം ചേരുന്നുണ്ട‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TjHFiq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages