മണ്ഡല – മകരവിളക്ക് തീർഥാടനത്തിന് ശബരിമല നടതുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നിലയ്ക്കൽ ബേസ് ക്യാമ്പാക്കി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. 3600 ച. മീറ്റർ വിസ്തൃതിയുള്ള വിരി ഷെഡാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കലിൽ നിലവിലുള്ള 470 സ്ഥിരം ടോയ്ലെറ്റുകൾക്ക് പുറമേ 500 ബയോടോയ്ലെറ്റുകൾ കൂടി സ്ഥാപിച്ചു. 480 പൊലീസുകാർക്ക് തങ്ങാൻ കഴിയുന്ന തരത്തിലുള്ള കണ്ടെയ്നർ ബാരക്കുകളുടെ നിർമാണം പൂർത്തിയായി.
റോഡുകൾ
ശബരിമല റോഡ് വികസനപദ്ധതിയിൽ അനുബന്ധപാതകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അറ്റകുറ്റപ്പണികൾ ദ്രുതഗതിയിലാണ്. മണ്ണാറക്കുളഞ്ഞി ‐ പമ്പ റോഡിന്റെ 40 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണംപൂർത്തിയായിവരുന്നു. അടൂർ ‐ തട്ട ‐ കൈപ്പട്ടൂർ ‐ പത്തനംതിട്ട റോഡ് പണി പുരോഗമിക്കുന്നു. നാലു കോടി രൂപ ചെലവിലാണ് നവീകരണം. റാന്നി ‐ പത്തനാപുരം റോഡ് 4.65 കോടിയുടെ നവീകരണം നടക്കുന്നു.
മേലുകര ‐ റാന്നി റോഡ് ‐ 30 ലക്ഷം, തിരുവല്ല ‐ കുമ്പഴ റോഡ് ഡ്രയ്നേജ് സംവിധാനം മെച്ചപ്പെടുത്താൻ ‐ 45 ലക്ഷം, റാന്നി ‐ വടശ്ശേരിക്കര ‐ 25 ലക്ഷം, ചെത്തോങ്കര ‐ അത്തിക്കയം 6.39 കോടി തുടങ്ങിയ റോഡുകളുടെ നവീകരണ പ്രവർത്തനം പുരോഗമിക്കുന്നു.
ഗതാഗതം
സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ നിർത്തിയിട്ട്ങ കെഎസ്ആർടിസി ബസിലായിരിക്കും തീർഥാടകരെ പമ്പയിലേക്കും തിരിച്ചും എത്തിക്കുക. ഇതിനായി കെഎസ്ആർടിസി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അധിക സൗകര്യങ്ങളൊരുക്കി.
ആദ്യഘട്ടത്തിൽ പമ്പ‐നിലയ്ക്കൽ ചെയിൻ സർവീസിന് ഇത്തവണ ഇലക്ട്രിക് ബസുകളുമുണ്ട്യ. 33 സീറ്റുള്ള ഇലക്ട്രിക് ബസുകൾ ഒരു തവണ ചാർജ് ചെയ്താൽ 360 കിലോമീറ്റർ വരെ സഞ്ചരിക്കും. പെരിയാർ കടുവ സംരക്ഷണമേഖലയുടെ ഭാഗമായ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ്ക ഇവ എത്തിച്ചത്.
കുടിവെള്ളം
നിലയ്ക്ക ലിൽ നിലവിൽ 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കുണ്ട്ഷ. ഇതിനു പുറമേ 25 ലക്ഷം ലിറ്റർ സംഭരിക്കുന്ന ടാങ്കിന്റെ നിർമാണം പൂർത്തിയായി. നിലയ്ക്കലിൽ അഞ്ച് സ്ഥലങ്ങളിലായി അഞ്ച് ആർഒ (റിവേഴ്സ് ഓസ്മോസിസ് )പ്ലാന്റുകൾ സ്ഥാപിച്ചു. ഒരു പ്ലാന്റിൽ മൂന്ന് മുതൽ ഏഴുവരെ ആർഒ യൂണിറ്റുകളാണുള്ളത്. 173 കിയോസ്കുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള 11 ആർഒ പ്ലാന്റുവഴി ശുദ്ധികരിക്കുന്ന വെള്ളം 128 കിയോസ്ഥകുകൾ വഴി വിതരണം നടത്തും.
സഹായകേന്ദ്രം
നിലയ്ക്കലിൽ അത്യാഹിത സഹായകേന്ദ്രം സജ്ജീകരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കലക്ടർ ഏറ്റെടുത്തു. 14 മുതൽ ജനുവരി 25 വരെയുള്ള കാലയളവിലേക്കാണിത്ഓ. ഇവിടെ ദുരന്തനിവാരണ അതോറിറ്റിയുടെ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടത്തും.
അപ്പം, അരവണ
നട തുറക്കുന്ന 16 ന് 30 ലക്ഷം ടിൻ അരവണയും അഞ്ചു ലക്ഷം അപ്പവും സംഭരിക്കാനാവുംവിധം പ്രവർത്തനം നടക്കുന്നു. ആവശ്യത്തിനുള്ള ശർക്കരയും എത്തിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്കുമാർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2zSlkPR
via IFTTT
No comments:
Post a Comment