തിരുവനന്തപുരം > പ്രളയാനന്തര കേരള പുനർനിമിതിക്കായി നിങ്ങളുടെ പക്കൽ പുതിയ ആശയങ്ങളുണ്ടോ? എങ്കിലത‌് സർക്കാരുമായി പങ്കുവയ‌്ക്കാം. ആർക്കും ആശയങ്ങൾ പങ്കുവയ‌്ക്കാവുന്ന ‘ഐഡിയത്തോണു’മായി സർക്കാർ. ഇതിനായി റീബിൽഡ‌് കേരള ഇനീഷ്യേറ്റീവ‌് (ആർകെഐ) പദ്ധതി തയ്യാറാക്കി. പ്രത്യേക വെബ‌്പോർട്ടൽ വഴിയാകും ആശയം സ്വീകരിക്കുക. ഇവ ക്രോഡീകരിച്ച‌് മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിക്ക‌് സമർപ്പിക്കും. പുതുതലമുറയിൽപെട്ടവരുടെ ആശയങ്ങൾ സ്വരൂപിക്കാൻ സ‌്കൂൾ, കോളേജ‌് തലങ്ങളിൽ ‘ഐഡിയത്തോൺ’ സംഘടിപ്പിക്കും. സംസ്ഥാനത്ത‌് മേഖലകൾ തിരിച്ച‌് മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ വികസന സെമിനാർ നടത്താനും ആർകെഐ തീരുമാനിച്ചു.
ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രകൃതിദുരന്തങ്ങൾകൂടി നേരിടത്തക്ക രീതിയിലാണ‌് നവകേരള പുനർനിർമിതി. ഇതിന്റെ ഭാഗമായാണ‌് വിവിധ മേഖലകളിൽ ലോകപ്രശസ‌്തരായ വിദഗ‌്ധരുടെയും സാധാരണക്കാരുടെയും ആശയങ്ങൾ ശേഖരിക്കുന്നത‌്. പോർട്ടൽവഴി ഏതൊരാൾക്കും ആശയം സമർപ്പിക്കാം. ഇവ വിദഗ‌്ധ സമിതി വിലയിരുത്തും. ഒരു വിഷയത്തിൽ അഞ്ചുവരെ ആശയങ്ങൾ ഉൾപ്പെടുത്തി ഷോർട്ട‌് ലിസ‌്റ്റ‌് തയ്യാറാക്കും. തുടർന്ന‌് ആശയം സമർപ്പിച്ച ആൾക്ക‌് വിദഗ‌്ധസമിതിക്കുമുമ്പിൽ തങ്ങളുടെ കാഴ‌്ചപ്പാടുകൾ അവതരിപ്പിക്കാം. പുനർനിർമാണവുമായി ബന്ധപ്പെട്ട‌് മികച്ച ആശയം, സമയബന്ധിതമായ നിർമാണം, പ്രകൃതിക്ഷോഭങ്ങളെയുംമറ്റും അതീജീവിക്കുന്ന നിർമാണസാമഗ്രികൾ, നൂതന ആധുനിക സാങ്കേതികവിദ്യ, അനുയോജ്യമായ പുനരധിവാസരീതി, നിയമപരമായ പ്രശ‌്നങ്ങൾ, കാര്യക്ഷമതയും ശേഷിയും ഉയർത്തൽ, പരിസ്ഥിതിസൗഹൃദ നിർമാണം തുടങ്ങിയ മേഖലകളിൽ ആശയം പങ്കുവയ‌്ക്കാം. ഇതിനായി പോർട്ടലിൽ പ്രത്യേക ഫോറമുണ്ടാകും. ബൈജൂസ‌് ആപ്പാണ‌് സൗജന്യമായി പോർട്ടൽ തയ്യാറാക്കുന്നത‌്.
പ്രളയകാലത്ത‌് പുതിയ തലമുറയിൽപ്പെട്ടവരുടെ സന്നദ്ധപ്രവർത്തനം ഏറെ മാതൃകാപരമായിരുന്നു. പ്രളയാനന്തര നിർമിതിയിലും അവരെ പങ്കാളികളാക്കുന്നതിനാണ‌് ഐഡിയത്തോൺ സംഘടിപ്പിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2QKoXPa
via IFTTT
No comments:
Post a Comment