കൊച്ചി
ശബരിമലയിൽ തീർഥാടകർക്കിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറി പ്രശ‌്നമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന‌് ഹൈക്കോടതി. തീർഥാടകർക്ക‌് പ്രവേശനപാസ‌് ഏർപ്പെടുത്തിയ പൊലീസ‌്നടപടി ചോദ്യംചെയ‌്ത‌് ട്രാവൽ ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷൻ പ്രസിഡന്റ‌് എം എസ‌് അനിൽകുമാർ സമർപ്പിച്ച ഹർജി പണിഗണിക്കവെയാണ‌് കോടതിയുടെ പരാമർശം.
തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്റ‌്സ‌് റിപ്പോർട്ട‌് അവഗണിക്കാനാകില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ തയ്യാറായി നിൽക്കുന്നവരുണ്ട‌്. സുരക്ഷാകാര്യങ്ങളിൽ മുൻകരുതലെടുക്കാൻ പൊലീസിന‌് അധികാരമുണ്ട‌്. വാഹനങ്ങളുടെ നമ്പരും യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിൽ തെറ്റില്ല. ശബരിമലയിൽ തീർഥാടകരുടെ വാഹനങ്ങൾ തടസ്സം കൂടാതെ നീങ്ങുന്നതിന‌് ഇതു സഹായകമാകും. പാസ‌് ഏർപ്പെടുത്തുന്നതിൽ തെറ്റില്ല.
സമാന ആവശ്യം ചീഫ‌് ജസ‌്റ്റിസ‌് അധ്യക്ഷനായ ബെഞ്ച‌് നിരസിച്ചിട്ടുണ്ടെന്നും ഒരേവിഷയത്തിൽ വ്യത്യസ‌്ത ഉത്തരവുകൾ കോടതിക്ക‌് പുറപ്പെടുവിക്കാനാകില്ലെന്നും ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച‌് ചൂണ്ടിക്കാട്ടി.
തീർഥാടകരുടെ വരവ‌് കുറയുമെന്ന വാദവും കോടതി നിരസിച്ചു. തീർഥാടകരുടെ എണ്ണം കുറയ‌്ക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും കേസിൽ സർക്കാരും ദേവസ്വം ബോർഡും വിശദീകരിക്കണമെന്നും കോടതി പറഞ്ഞു. പ്രവേശനപാസ‌് ഏർപ്പെടുത്തിയ നടപടി ചോദ്യംചെയ‌്ത‌് പ്രയാർ ഗോപാലകൃഷ‌്ണൻ സമർപ്പിച്ച ഹർജിയും കോടതി മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2zTbz4a
via IFTTT
No comments:
Post a Comment