കരിപ്പൂർ വിമാനത്താവളത്തിൽ 38 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

കരിപ്പൂർ വിമാനത്താവളത്തിൽ 38 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടിച്ചു


കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ 8,04,330 രൂപയുടെ വിദേശ കറൻസിയും 30 ലക്ഷത്തിന്റെ സ്വർണവും പിടികൂടി. കോഴിക്കോട് അരകിണർ മാത്തോട്ടം താളുമുറ്റംപറമ്പ് കോരവീട് പറമ്പ് മൻഹാസിൽ (38)നിന്നാണ‌് 20,500 ഖത്തർ റിയാൽ കണ്ടെടുത്തത‌്. മലപ്പുറം നിലമ്പൂർ സ്വദേശികളായ യൂനുസ് (28), ലിജിൻ വർ​ഗീസ് (26) എന്നിവരിൽനിന്നാണ‌് സ്വർണം പിടികൂടിയത‌്.

ഖത്തർ എയർവേയ്‌സിന്റെ ക്യുആർ 537 കോഴിക്കോട് ദോഹ വിമാനത്തിൽ പോകാനാണ് മൻഹാസ് കോഴിക്കോടെത്തിയത്. വിമാനത്തിൽ കയറുന്നതിനുമുമ്പെ വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേന നടത്തിയ ദേഹ
പരിശോധനയിലാണ്  ഖത്തർ റിയാൽ കണ്ടെടുത്തത്. പാന്റിന്റെ പോക്കറ്റിൽ പ്രത്യേക അറയുണ്ടാക്കിയാണ‌് നോട്ടുകൾ സൂക്ഷിച്ചിരുന്നത്. അന്വേഷണം കസ്റ്റംസ് വിഭാഗം ഏറ്റെടുത്തു

ഇൻഡി​ഗൊ വിമാനത്തിൽ ദുബായിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. ഗർഭനിരോധന ഉറക്കകത്താക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന‌് ഇന്ത്യൻ വിപണിയിൽ 30 ലക്ഷം രൂപ വിലവരും.



from Kerala || Deshabhimani ​Online ​News https://ift.tt/2T8pbBn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages