മാധ്യമ കർസേവയ്ക്ക് നുഴഞ്ഞുകയറ്റക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

മാധ്യമ കർസേവയ്ക്ക് നുഴഞ്ഞുകയറ്റക്കാർ


കോട്ടയം
മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ നുഴഞ്ഞുകയറി ശബരിമലയിൽ സംഘപരിവാർ സേവ ചെയ്ത് വിലസുന്നവരുടെ എണ്ണം കൂടുന്നു. ഓൺലൈൻ മാധ്യമപ്രവർത്തകർ എന്നപേരിലാണ് ചിലർ ദിവസങ്ങളായി സന്നിധാനത്ത് തമ്പടിക്കുന്നത്.

വിവര, പൊതുജന സമ്പർക്ക വകുപ്പിന്റെ (പിആർഡി) രജിസ്ട്രേഷനുള്ള പത്രങ്ങൾക്കും ചാനലുകൾക്കും മാത്രമാണ് സന്നിധാനത്തെ മീഡിയ കോംപ്ലക്സിൽ താമസ സൗകര്യമുൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ രജിസ്ട്രേഷൻ ഇല്ലാത്ത ഓൺലൈൻ മാധ്യമങ്ങൾ എങ്ങനെയെത്തിയെന്ന് ആർക്കുമറിയില്ല.

ഇവർക്ക് ഓഫീസും, താമസവും അനുവദിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. ആർഎസ്എസ‌് മാധ്യമ ഓഫീസുകളിലാണ് ഇവർ താമസിക്കുന്നത്.

 ‘മോജോ'(മൊബൈൽ ജേണലിസ്റ്റ്) എന്ന പേരിലാണ് അനധികൃത മാധ്യമ പ്രവർത്തകർ സന്നിധാനത്ത് താമസിക്കുന്നത്. അശ്ലീല വാർത്തകളും, ബ്ലാക്ക്മെയിൽ വാർത്തകളും മാത്രം നൽകുന്ന ഓൺലൈൻ ന്യൂസിന്റെ പ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്.

സർക്കാർ, പൊലീസ്, ദേവസ്വംബോർഡ് വിരുദ്ധ വാർത്തകൾ സൃഷ്ടിക്കുകയാണ് ഇവരുടെ ജോലി. ആർഎസ്എസ്, ബിജെപി നേതാക്കൾക്ക്  പൊലീസിന്റെ നീക്കങ്ങൾ ഉൾപ്പെടെ ചോർത്തിക്കൊടുക്കുക എന്നതാണ്  പ്രധാന ദൗത്യം.

തന്ത്രിയുടെ മുറിയിലും ദേവസ്വംബോർഡ് ഓഫീസുകളിലും ഉൾപ്പെടെ മാധ്യമ പ്രവർത്തകർ എന്നു പറഞ്ഞ് വിലസുന്നവരിൽ ചിലർ നാമജപ ജാഥകളുടെ പ്രചാരകർ കൂടിയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2RkpE1Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages