കെഎസ‌്ഇബിയുടെ സ്ഥിരനിക്ഷേപം വർധിപ്പിക്കൽ വ്യവസായസ്ഥാപനങ്ങൾക്ക‌് തിരിച്ചടിയാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

കെഎസ‌്ഇബിയുടെ സ്ഥിരനിക്ഷേപം വർധിപ്പിക്കൽ വ്യവസായസ്ഥാപനങ്ങൾക്ക‌് തിരിച്ചടിയാകും


കൊച്ചി
സ്ഥിരനിക്ഷേപത്തിൽ (ഡിമാൻഡ‌് ചാർജ‌്) വർധന വരുത്താനുള്ള വൈദ്യുതി ബോർഡിന്റെ നിർദേശം നടപ്പായാൽ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്ക‌് വൻതിരിച്ചടിയാകും. സ്ഥിരനിക്ഷേപത്തിൽ രണ്ടരമുതൽ മൂന്നു ശതമാനംവരെ വർധനയാണ‌് ബോർഡിന്റെ ശുപാർശ. ഇത‌് അംഗീകരിച്ചാൽ 40 ശതമാനംവരുന്ന വ്യവസായ വാണിജ്യ വ്യാപാര മേഖലയ‌്ക്കു വൻ തിരിച്ചിടയാകും. മാത്രമല്ല, കേരളത്തിലെ ഭാവിവ്യവസായ വികസനത്തിനും നിലവിലുള്ള വ്യവസായങ്ങളുടെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കും. വൈദ്യുതിച്ചാർജ‌് യൂണിറ്റിന‌് 80 പൈസ കുറയ‌്ക്കാൻ ബോർഡ‌് നിർദേശിച്ചിട്ടുണ്ട‌്. എന്നാൽ, ഇതിന്റെ ഗുണഫലം സ്ഥിരനിക്ഷേപ വർധനവഴി ഉപയോക്താക്കൾക്ക‌് ലഭിക്കാതെവരും.

66 കെവിയിൽ താഴെയുള്ള കണക‌്ഷന‌് യൂണിറ്റിനു 300 രൂപയായിരുന്ന സ്ഥിരനിക്ഷേപം ഈ വർഷം 800 ആയും അടുത്തവർഷം 900 ആയും വർധിപ്പിക്കാനാണ‌് നിർദേശം. ഇത‌് നടപ്പായാൽ 66 കെവിയിൽ താഴെയുള്ള പുതിയ കണക‌്ഷനെടുക്കാൻ ഒരുകോടി രൂപ  അടയ‌്ക്കേണ്ടിവരും. 66 കെവിക്ക‌ുമുകളിൽ നിലവിൽ യൂണിറ്റിന‌് 300 രൂപ എന്നത‌് ഇൗവർഷം 850 ഉം അടുത്തവർഷം 1000 രൂപയുമാക്കാനാണ‌് നിർദേശം. 110 കെവിക്കുമുകളിൽ നിലവിലുള്ള 290 രൂപ ഈ വർഷം 825 രൂപയും അടുത്തവർഷം 950 ആയി വർധിപ്പിക്കാനും 220 കെവിക്കുമുകളിൽ  280 എന്നത‌് 700 ഉം 850 ആയും വർധിപ്പിക്കാനാണ‌് ബോർഡിന്റെ നിർദേശം.

ഇത‌് അംഗീകരിച്ചാൽ നിലവിലെ വ്യവസായസ്ഥാപനങ്ങൾക്കും വൻബാധ്യത ഉണ്ടാകും. ടിസിസിക്ക‌് വർഷം അഞ്ചുകോടിയുടെയും എച്ച‌്എൻഎല്ലിന‌് ആറുകോടിയുടെയും കേരള സോപ‌്സിന‌് 75 ലക്ഷത്തിന്റെയും കെഎംഎംഎല്ലിന‌് ആറുകോടിയുടെയും റിഫൈനറിക്ക‌് 10 കോടിയുടെയും അധികബാധ്യതയുണ്ടാകുമെന്നാണ‌് കണക്ക‌്.

ബോർഡിന്റെ നിർദേശം നടപ്പാക്കുന്നത‌് ഗാർഹിക ഉപയോക്താക്കളെയും ബാധിക്കും. സ്ഥിരനിക്ഷേപത്തിൽ 1100 കോടി ബോർഡ‌്  പ്രതീക്ഷിക്കുന്നതിൽ 700 കോടിയും ഗാർഹിക ഉപയോക്താക്കളിൽനിന്നാണ‌്. സ്ഥിരനിക്ഷേപത്തിലെ വർധന ഫലത്തിൽ 66 കെവിയിൽ താഴെയുള്ള ഉപയോക്താക്കൾക്ക‌് യൂണിറ്റിന‌് 1.1 രൂപയുടെ വർധനവുണ്ടാക്കും. 2018–-19ൽ 1100.7 കോടിയുടെയും 2021–-22ൽ 2519 കോടിയുടെയും നഷ്ടമാണ‌് ബോർഡ‌് പ്രതീക്ഷിക്കുന്നത‌്. ഇത‌് നികത്താനായാണ‌് സ്ഥിരനിക്ഷേപത്തിൽ വർധന നിർദേശിക്കുന്നത‌്.

ബോർഡിന്റെ നിർദേശങ്ങളിൽ പൊതുജനാഭിപ്രായം തേടി റഗുലേറ്ററി കമീഷൻ സംസ്ഥാനത്തിന്റെ നാലു കേന്ദ്രങ്ങളിൽ സിറ്റിങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട‌്. ചൊവ്വാഴ‌്ച എറണാകുളം ടൗൺഹാളിൽ നടന്ന സിറ്റിങ്ങിൽ വ്യവസായ സ്ഥാപന അധികൃതരും തൊഴിലാളി സംഘടനാ പ്രതിനിധികളും റസിഡൻസ‌് അസോസിയേഷൻ ഭാരവാഹികളും വ്യാപാരി സംഘടനാ പ്രതിനിധികളുമടക്കം 150 ഓളം പേർ പങ്കെടുത്തു. ബോർഡിന്റെ നിർദേശം കേരളത്തിന്റെ വ്യവസായവികസനത്തെ തടയുന്നതും നിലവിലെ വ്യവസായങ്ങളെ തകർക്കുന്നതാണെന്നും കാട്ടി സ‌്റ്റാൻഡിങ‌് കൗൺസിൽ ഓഫ‌് ട്രേഡ‌് യൂണിയൻസിന്റെ നേതൃത്വത്തിൽ  റെഗുലേറ്ററി കമീഷൻ ചെയർമാനു നിവേദനം നൽകി. ബോർഡിന്റെ നഷ്ടംനികത്താൻ ചെലവുകുറയ‌്ക്കൽ നടപടികൾ സ്വീകരിക്കണമെന്നും ഉപയോക്താക്കളുടെ മുകളിൽ കെട്ടിവയ‌്ക്കരുതെന്നും വ്യവസായങ്ങളെ തകർക്കുന്ന ബോർഡിന്റെ നിർദേശം അംഗീകരിക്കരുതെന്നും സ‌്റ്റാൻഡിങ‌് കൗൺസിൽ ഓഫ‌് ട്രേഡ‌് യൂണിയൻസ‌് ജനറൽ കൺവീനർ കെ എൻ ഗോപിനാഥും ചെയർമാൻ എം ഒ ജോണും ചേർന്നുനൽകിയ നിവേദനത്തിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2RkaWbg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages