മതമൈത്രിയുടെ സന്ദേശമായി സാലി ബഷീറിന്റെ സംഗീതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

മതമൈത്രിയുടെ സന്ദേശമായി സാലി ബഷീറിന്റെ സംഗീതം

കൊച്ചി
ശബരിമല ശ്രീഅയ്യപ്പന്റെ  ‘ഹരിവരാസനം’ ശ്രുതിമധുരമായി ആലപിക്കുമ്പോൾ സാലി ബഷീർ മനസ്സിൽ മന്ത്രിക്കുന്നത‌് ഒന്നുമാത്രം; ദൈവമൊന്ന‌്... മനുഷ്യനുമൊന്ന‌്. ദൈവം തൊടുന്ന അവസ്ഥയാണ‌് ഹരിവരാസനം ആലപിക്കുമ്പോൾ ലഭിക്കുന്നതെന്ന‌് സാലിയുടെ സാക്ഷ്യം. സംഗീതം ഇദ്ദേഹത്തിന‌് മതമൈത്രിയുടെ സന്ദേശമാകുന്നു.

നവംബർ 16 ന‌് ഒരു ടിവി ചാനലിൽ ‘ഹരിവരാസനം’ ആലപിച്ചശേഷമാണ‌് സാലി ബഷീർ എന്ന ഗായകനെ മലയാളികൾ തിരിച്ചറിഞ്ഞത‌്. ചാനൽ സ‌്റ്റുഡിയോയിൽ സാലിയുടെ പാട്ടിന‌് സാക്ഷ്യംവഹിച്ചവരിൽ ചിലർ ആലാപനത്തിന്റെ മാധുര്യത്തിൽ അലിഞ്ഞ‌് കണ്ണീർവാർക്കുന്നതും ഏറ്റുപാടുന്നതും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായതോടെയാണ‌് ജനങ്ങൾ ഈ പാട്ടുകാരനെ അന്വേഷിച്ചുതുടങ്ങിയത‌്. നാലുവർഷംമുമ്പ‌് പമ്പാ ഗണപതി ക്ഷേത്രത്തിനടുത്ത‌് ഗാനം ആലപിച്ചതാണ‌് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന‌് സാലി പറയുന്നു. വിജിലൻസ‌് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന‌്  ജോലിയുടെ ഭാഗമായി പമ്പയിൽ പോകേണ്ടിവന്നപ്പോഴായിരുന്നു ഇതിന‌് അവസരം ലഭിച്ചത‌്. സാലിയുടെ സംഗീതക്കമ്പം അറിയുന്ന സുഹൃത്തുക്കളായ രവീന്ദ്രനും ഉണ്ണിക്കൃഷ‌്ണനുമാണ‌് ഇവിടെ നടന്ന സംഗീതപരിപാടിയിൽ പാടാൻ അവസരം ഒരുക്കിക്കൊടുത്തത‌്. ‘ഉദിച്ചുയർന്നു മാമല മേലേ’  എന്ന അയ്യപ്പ ഭക്തിഗാനമാണ‌് ഇവിടെ ആലപിച്ചത‌്. ഈ ഗാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഭക്തരെയടക്കം ആകർഷിച്ചു. പിന്നീട‌് ചെറിയ സംഗീതപരിപാടികളിൽ പാടിത്തുടങ്ങി. തുടർന്ന‌് കാസർകോട‌് എൻഡോസൾഫാൻ ദുരിതബാധിതർക്ക‌് സഹായം സ്വരൂപിക്കുന്നതിനായി ഒരുദിവസം മുഴുവൻ സംഗീതപരിപാടി നടത്തി. ഇതിൽ 1,80,000 രൂപയോളം ലഭിച്ചു. ആരോഗ്യവകുപ്പിന്റെ പെയ‌്ൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ സംബന്ധിച്ച പരിപാടികളിലും പാടാൻ അവസരം ലഭിച്ചു.

ഇപ്പോൾ എറണാകുളം വിജിലൻസ‌് ഓഫീസിൽ എഎസ‌്ഐ ആയി ജോലി ചെയ്യുന്ന സാലി ബഷീറിന‌് സഹപ്രവർത്തകൻ സുനിൽ ആണ‌് ടിവി ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കിയത‌്. ഇതിനുമുമ്പ‌് കാസർകോട‌് പൊടവടുക്കം ധർമശാസ‌്താക്ഷേത്രത്തിൽ ഹരിവരാസനം ആലപിച്ചിരുന്നു. അന്ന‌് അവിടെ കൂടിയവർ എല്ലാവരും നല്ല  അഭിപ്രായമാണ‌്  പറഞ്ഞത‌്. മാത്രമല്ല, ജനങ്ങൾ അത‌് ഏറ്റുപാടുകയുംചെയ‌്തു. അതോടെയാണ‌് ഇത‌് ചാനലിൽ ആലപിക്കാൻ തീരുമാനിച്ചത‌്. ഇതിനുശേഷം വളരെയധികം പേരാണ‌് ടെലിഫോണിലും നേരിട്ടുമൊക്കെ അഭിനന്ദനങ്ങൾ അറിയിക്കുന്നത‌്. ‘‘എന്നെ സംബന്ധിച്ചിടത്തോളം മതമൈത്രിയുടെ സന്ദേശമാണ‌് സംഗീതം. മനുഷ്യർ ഒന്നാണ‌് എന്ന സത്യം സംഗീതം നമ്മെ ബോധ്യപ്പെടുത്തുന്നു’’–-  സാലി ബഷീർ പറഞ്ഞു.

ശാസ‌്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. ഹൈസ‌്കൂൾ ടീച്ചറായിരുന്ന ഉമ്മ നസീദ, അത്യാവശ്യം പാടുമായിരുന്നു. ഇതൊഴിച്ചുനിർത്തിയാൽ വീട്ടിൽ ആർക്കും സംഗീതാഭിരുചി ഉണ്ടായിരുന്നില്ല. പാട്ടുകൾ കേട്ട‌് തനിയെ പാടി പരിശീലിച്ചതാണ‌്.  ഇപ്പോൾ പന്തളം സ്വദേശി സുരേന്ദ്രനുകീഴിൽ സംഗീതം അഭ്യസിക്കുന്നു. കൂടുതൽ നല്ല വേദികളിൽ പാടണമെന്നാണ‌് ആഗ്രഹം. ഡിസംബർ 17ന‌് കാസർകോട‌് പൊടുവടുക്കം ക്ഷേത്രത്തിൽ സംഗീതപരിപാടിക്ക‌് ക്ഷണം ലഭിച്ചിട്ടുണ്ട‌്. ഭാര്യ ലുബൈനയും മക്കളായ ഷബാനയും ഫർദീനും സാലിയുടെ പാട്ടിന‌് കൂട്ടായുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2PXWmd1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages