കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ -ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജനുവരി എട്ട‌്, ഒമ്പത‌് തിയതികളിലെ 48 മണിക്കൂർ പണിമുടക്ക‌് വിജയിപ്പിക്കുവാൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കൺവൻഷൻ ആഹ്വാനം ചെയ‌്തു. എല്ലാ തൊഴിൽ സ്ഥാപനങ്ങൾക്കും ഡിസംബർ 20ന‌് സംയുക്തമായി പണിമുടക്ക‌് നോട്ടീസ‌് നൽകും.
ജില്ലാ കൺവൻഷനുകൾ ഉടൻ ചേരും. പത്തിനകം പഞ്ചായത്ത് –- കോർപറേഷൻ–- മുനിസിപ്പൽ കൺവൻഷൻ ചേരും. എല്ലാ ജില്ലകളിലും സംയുക്ത പ്രചരണ ജാഥകളും ഡിസംബർ 30, 31 തിയ തികളിൽ പ്രാദേശിക കാൽ നട ജാഥയും സംഘടിപ്പിക്കും. ഒന്നുമുതൽ ഏഴുവരെ ഗൃഹസന്ദർശനവും ജനുവരി അഞ്ച‌്, ആറ‌് തിയതികളിൽ വിളംബര ജാഥകളും പണിമുടക്ക് ദിവസം തൊഴിലാളി കൂട്ടായ്മകളും സംഘടിപ്പിക്കും.
കൺവൻഷൻ ബിടിആർ ഭവനിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ‌് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. എം കെ കണ്ണൻ (എച്ച്എംഎസ്), അഹമ്മദ് കുട്ടി ഉണ്ണിക്കുളം (എസ്ടിയു), തോമസ് ജോബ് (യുടിയുസി), സോണിയാ ജോർജ് (സേവ), ഡോ. നീല ലോഹിതദാസൻ നാടാർ (ജെടിയുസി), കെ ചന്ദ്രശേഖരൻ (എൻഎൽസി), കവടിയാർ ധർമൻ (കെടിയുസി), എം കെ തങ്കപ്പൻ (ടിയുസിഐ), സദാനന്ദൻ (എഐയുടിയുസി), ടി എൻ രാജൻ (ടിയുസിസി), കെ കെ ചന്ദ്രൻ (എഐസിടിയു), യു അബ്ദുൾ ലത്തീഫ് (എൻടിയുഐ), അഡ്വ. ഗോപി കൊച്ചുരാമൻ (എച്ച്എംകെപി), ഉണ്ണികൃഷ്ണൻ (ഐഎൻഎൽസി), ജോസ് പുത്തൻകാല (കെടിയുസിഎം), ബേബി (കെടിയുസിജെ) എന്നിവർ സംസാരിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതവും വി ജെ ജോസഫ് (ഐഎൻടിയുസി) നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RkxZ5J
via IFTTT
No comments:
Post a Comment