പുത്തലത്ത് നസീറുദ്ദീന്‍ കൊലപാതകം: രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

പുത്തലത്ത് നസീറുദ്ദീന്‍ കൊലപാതകം: രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട് > യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍  അന്ത്രു എന്നിവരാണ് കുറ്റക്കാര്‍. ഒന്നും രണ്ടും പ്രതികളാണിവര്‍. മൂന്നു മുതല്‍ ഏഴുവരെ പ്രതികളെ അഡീഷണല്‍ ജില്ലാ കോടതി വെറുതെ വിട്ടു. ശിക്ഷ പിന്നീട്. 2016 ജൂലൈ 15 നാണ് കൊലപാതകം.

കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. കേസിലെ ദൃക്‌സാക്ഷിയും നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധുകൂടിയായ അബ്ദുല്‍ റഊഫ് ഉള്‍പ്പടെയുള്ള സാക്ഷികള്‍ മുഴുവന്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ 83 സാക്ഷികളാണുള്ളത്. 2016 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വടകര മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതലുകള്‍ ജില്ലാ കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു സാക്ഷി വിസ്‌താരം നടന്നത്. 

കൊല്ലപ്പെട്ട നസിറുദ്ദീന്‍

ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒന്നും രണ്ടും പ്രതികളെ രക്ഷപ്പെടുത്തല്‍, അവര്‍ക്ക് സൗകര്യം ചെയ്‌തു കൊടുക്കുക, കേസിലെ തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിലുള്ളത്. മുസ്്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകനായിരുന്നു നസിറുദ്ദീന്‍. ലീഗുകാര്‍ വലിയ ആളുകളാവുകയാണോ, എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍ നസിറുദ്ദീന്റെ നെഞ്ചിലും മുതുകിലും മറ്റു ഭാഗങ്ങളിലുമായി കത്തികൊണ്ട് കുത്തിയെന്നും കുത്തേറ്റ നസീറുദ്ദീന്‍ റോഡില്‍ കമിഴ്ന്ന് വീണെന്നുമായിരുന്നു പ്രാധാന സാക്ഷി റഊഫ് മൊഴി നല്‍കിയത്.

പ്രതികള്‍.. ഇടത്ത് രണ്ടാം പ്രതി അന്ത്രു വലത്ത് ബഷീര്‍ ഒന്നാം പ്രതി

പ്രതികള്‍ ഉപയോഗിച്ച മാരകായുധങ്ങളും ആദ്യ രണ്ട് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞതുമാണ്. റഊഫിന് പുറമെ കൊലപാതകം നടക്കുമ്പോള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ പ്രദേശവാസികളായ ബാലന്‍, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. 



from Kerala || Deshabhimani ​Online ​News https://ift.tt/2FK0sAt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages