കൊച്ചി > പത്തനംതിട്ടയിൽ ശബരിമല തീർഥാടകൻ മരിച്ച സംഭവത്തിൽ വർഗീയ വികാരം ഇളക്കിവിടുംവിധം ഫെയ്‌സ്‌ബുക്കിൽ പോസ‌്റ്റിട്ടതിന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കൊച്ചി സിറ്റി പൊലീസ‌് കമീഷണർക്ക‌് പരാതി ലഭിച്ചു. തൃശൂർ സ്വദേശിയായ പ്രമോദ‌് ആണ‌് കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കത്ത‌് നൽകിയത‌്.
ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കുന്നത‌് സംബന്ധിച്ച‌് നിയമവശങ്ങൾ പരിശോധിക്കുമെന്ന‌് പൊലീസ‌് വ്യക്തമാക്കി. ശിവദാസൻ എന്ന തീർഥാടകൻ പൊലീസ‌് നടപടിയെത്തുടർന്നാണ‌് മരിച്ചതെന്നാണ‌് ശ്രീധരൻപിള്ള നവംബർ ഒന്നിന‌് ഫെയ്‌സ്‌ക്ക‌് പോസ‌്റ്റിൽ പറഞ്ഞത‌്. ശിവദാസൻ മരിച്ച സംഭവത്തിൽ ബിജെപി നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഹർത്താലും നടത്തിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Pb6uyH
via IFTTT
No comments:
Post a Comment