തിരുവനന്തപുരം > അതിക്രമങ്ങൾക്ക‌് ഇരയായ സ‌്ത്രീകൾക്കും കുട്ടികൾക്കുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ‌് ആവിഷ‌്കരിക്കുന്ന ‘ആശ്വാസനിധി’യിലൂടെ സർക്കാർ ലഭ്യമാക്കുക 15000 രൂപമുതൽ രണ്ടുലക്ഷംവരെ സാമ്പത്തികസഹായം. അതിക്രമത്തിനിരയായവർക്ക‌് പിന്തുണ പകരുകയെന്ന ലക്ഷ്യത്തോടെയാണ‌് പദ്ധതി.
അതിക്രമങ്ങളുടെ സ്വഭാവവും തീവ്രതയും അനുസരിച്ച‌് ഇരകൾക്ക‌് മിനിമം, പരമാവധി എന്നിങ്ങനെ ലഭ്യമാക്കേണ്ട തുക നിശ്ചയിച്ചാണ‌് ‘ആശ്വാസനിധി’ നടപ്പാക്കുക. നിലവിലെ ധാരണപ്രകാരം പോസ‌്കോ ആക്ട‌് പ്രകാരം രജിസ‌്റ്റർ ചെയ്യുന്ന ലൈംഗികാതിക്രമങ്ങൾക്ക‌് 15000 രൂപ മുതൽ ഒരുലക്ഷം രൂപവരെ സഹായം നൽകും. ബലാത്സംഗം, കൂട്ടമാനഭംഗം, ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം, അതിക്രമത്തെ തുടർന്ന‌് ഗർഭസ്ഥശിശുവിന്റെ മരണം, ഗർഭം അലസൽ, ഇരയുടെ ഏതെങ്കിലും അവയവങ്ങൾ നഷ്ടമാകൽ, മരണം, തീപ്പൊള്ളൽ തുടങ്ങിയ സാഹചര്യങ്ങളിലും 15000 രൂപ മുതൽ ഒരുലക്ഷംവരെ സഹായം ലഭ്യമാക്കും.
ആസിഡ‌് ആക്രമണത്തിന‌് ഇരയായവർക്ക‌് ഒരു ലക്ഷംമുതൽ രണ്ടു ലക്ഷം രൂപവരെയും ഗാർഹികാതിക്രമത്തെ തുടർന്ന‌് ശാരീരികമായി ഗുരുതര പരിക്കേൽക്കുന്നവർക്കും മാനസികാഘാതത്തിന‌് ഇരയാകുന്നവർക്കും 25000 രൂപ മുതൽ 50000 രൂപ വരെ നൽകും.
മനുഷ്യക്കടത്തിൽനിന്ന‌് രക്ഷപ്പെടുന്ന കുട്ടികൾക്കും വനിതകൾക്കും ഇതേ തുക നൽകും. മൂന്നുകോടി രൂപ വകയിരുത്തിയ പദ്ധതിക്ക‌് വനിതാ ശിശുവികസന വകുപ്പ‌് കഴിഞ്ഞ ദിവസം ഭരണാനുമതി നൽകിയിരുന്നു. ഉത്തരവ‌് പുറത്തിറങ്ങുന്നതോടെ പദ്ധതി ഉടൻ നടപ്പാക്കും.
from Kerala || Deshabhimani Online News https://ift.tt/2zrFmR8
via IFTTT
No comments:
Post a Comment