ഇ–-ഡിസ‌്ട്രിക്ട‌് പോർട്ടൽ; സർട്ടിഫിക്കറ്റുകളുടെഎണ്ണം നാലുകോടിയിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ഇ–-ഡിസ‌്ട്രിക്ട‌് പോർട്ടൽ; സർട്ടിഫിക്കറ്റുകളുടെഎണ്ണം നാലുകോടിയിലേക്ക‌്

തിരുവനന്തപുരം > സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക‌്  ഓൺലൈനിലൂടെ  ലഭ്യമാക്കുന്ന ഇ-–-ഡിസ‌്ട്രിക്ട‌്  പോർട്ടൽ വഴി  വിതരണം ചെയ‌്ത സർട്ടിഫിക്കറ്റുകളുടെ എണ്ണം നാല‌് കോടിയിലേക്ക‌്. നിലവിൽ  3.9 കോടി  സർട്ടിഫിക്കറ്റ‌് നൽകി.   രണ്ട‌ു കോടി സർട്ടിഫിക്കറ്റ‌് നൽകിയത‌് കഴിഞ്ഞ രണ്ട‌ു വർഷത്തിനിടെയാണ‌്. നവംബർ പകുതിയോടെ ഇത‌് നാല‌ു കോടി കടക്കും. മറ്റു സേവനങ്ങൾക്കൊപ്പമാണ‌് ഈ നേട്ടം കൈവരിച്ചത‌്. 

നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ–-ഡിസ‌്ട്രിക്ട‌് പോർട്ടൽ വഴി  അടുത്ത ദിവസംമുതൽ  ലഭിക്കും. പൊതുസേവനകേന്ദ്രങ്ങൾ വഴിയും  വെബ്പോർട്ടൽ വഴിയും സർക്കാരിന്റെ സേവനങ്ങൾ  ലഭ്യമാക്കാനാണ‌്  ഇ–ഡിസ്ട്രിക്ട‌്  പോർട്ടൽ ആരംഭിച്ചത‌്. റവന്യൂ വകുപ്പിന്റെ 24 തരം സർട്ടിഫിക്കറ്റ‌് അടക്കം 47  സേവനങ്ങൾ  ഇതുവഴി ലഭിക്കുന്നു. 

ദിവസം ശരാശരി  40,000 സർട്ടിഫിക്കറ്റാണ‌്  ഇ–-ഡിസ‌്ട്രിക്ട‌്  പോർട്ടലിലൂടെ നൽകുന്നത‌്. സ‌്കൂൾ –-കോളേജ‌് അധ്യയനവർഷം ആരംഭിക്കുമ്പോൾ ദിവസം ഇത‌് 60,000 കടക്കും. ലോകത്തിന്റെ ഏത‌് ഭാഗത്തുനിന്നും സർട്ടിഫിക്കറ്റ‌് ലഭിക്കും. നോൺ  ക്രീമിലെയർ സർട്ടിഫിക്കറ്റ‌്  അനുവദിക്കുന്നതോടെ റവന്യൂ വകുപ്പിന്റെ മുഴുവൻ  സർട്ടിഫിക്കറ്റും ഇ–-ഡിസ‌്ട്രിക്ട‌് പോർട്ടലിന്റെകൂടി ഭാഗമാകും. വനം, പൊലീസ‌് വകുപ്പുകളുടെ സേവനവും ലഭിക്കുന്നുണ്ട‌്.  ഇ-–-ഡിസ്ട്രിക്ട‌് പോർട്ടൽ  നവീകരിക്കാനുള്ള  ശ്രമവും ആരംഭിച്ചിട്ടുണ്ട‌്.
മൊബൈൽ ഫോണിൽ അടക്കം വേഗത്തിൽ ഉപയോഗിക്കുന്നതിന‌് നിലവിലെ സോഫ‌്റ്റ‌് വെയറിന്റെ പുതിയ പതിപ്പ‌് എൻഐസിയുടെ സഹായത്തോടെ തയ്യാറാക്കും.  അതിന‌ു മുന്നോടിയായി  നിലവിലെ പോർട്ടലിന്റെ പോരായ‌്മകളും പുതുതായി ഉൾപ്പെടുത്തേണ്ട നിർദേശവും ഉപയോക്താക്കൾക്ക‌ും നൽകാം. ഇതിനായി https://ift.tt/2qxfuPS ലിങ്ക‌് കൊടുത്തിട്ടുണ്ട‌്. 15 ദിവസത്തിനകം നൽകണം.



from Kerala || Deshabhimani ​Online ​News https://ift.tt/2Qn7eND
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages