ശബരിമലയിലെ അക്രമം ഗുരുതര വിധ്വംസകപ്രവൃത്തി: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ശബരിമലയിലെ അക്രമം ഗുരുതര വിധ്വംസകപ്രവൃത്തി: ഹൈക്കോടതി


കൊച്ചി
ശബരിമലയിൽ യുവതീപ്രവേശനത്തിനെതിരെ ആൾക്കൂട്ടം നടത്തിയത് നീതീകരിക്കാനാകാത്ത ഗുരുതര വിധ്വംസകപ്രവർത്തനമാണെന്ന് ഹൈക്കോടതി. വ്യാപകമായ നശീകരണപ്രവൃത്തികൾ നടത്തിയ ആൾക്കൂട്ടത്തിന് നേതൃത്വം നൽകിയ ഹൈക്കോടതി അഭിഭാഷകൻ തൃപ്പൂണിത്തുറ ശാന്തികുഞ്ച് ഗോവിന്ദ് മധുസൂദനന്റെ (32) ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. പ്രതിക്ക‌് ജാമ്യം നൽകിയാൽ അക്രമം ആവർത്തിക്കാൻ ഇടയുണ്ടെന്നും കോടതി വ്യക്തമാക്കി.

രണ്ട് ബസ‌് ഉൾപ്പെടെ ആറ് പൊലീസ് വാഹനങ്ങളും 12 കെഎസ്ആർടിസി ബസുകളും മാധ്യമസ്ഥാപനങ്ങളുടെ മൂന്ന് വാഹനങ്ങളും മാധ്യമപ്രവർത്തകരുടെ ക്യാമറകളും ഒക്ടോബർ 17ന് ഉണ്ടായ അക്രമത്തിൽ തകർത്തതായി കോടതി വിലയിരുത്തി. 14 പൊലീസുകാർക്ക് പരിക്കേറ്റു. എന്നാൽ, അക്രമം നടത്തിയ ആൾക്കൂട്ടത്തിൽപ്പെട്ട ആർക്കും പരിക്കില്ല. 16.78 ലക്ഷം രൂപയുടെ പൊതുമുതലും 15.5 ലക്ഷം രൂപയുടെ സ്വകാര്യ മുതലുകളും നശിപ്പിച്ചു. അക്രമപ്രവർത്തനങ്ങളിൽ ആയിരത്തോളം പേർ പങ്കെടുത്തുവെങ്കിലും ഇരുപത്തഞ്ചു പേരെ മാത്രമേ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ കേസിൽ 17–--ാം പ്രതിയായ മധുസൂദനന് ജാമ്യം അനുവദിക്കാനാകില്ല.

അക്രമങ്ങളിൽ പ്രതിക്ക് പങ്കുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ച് അക്രമത്തിന് നേതൃത്വം നൽകിയതിലൊരാൾ മധുസൂദനനാണ്. പൊലീസ് ഫോട്ടോഗ്രാഫർ, മാധ്യമപ്രവർത്തകർ എന്നിവർ പകർത്തിയ വീഡിയോദൃശ്യങ്ങളിൽ പ്രതിയുടെ പങ്ക് വ്യക്തമാണ്. ആൾക്കൂട്ടത്തിലെ ചിലർ തുണികൊണ്ട് മുഖം മറച്ചിരിക്കുന്നത് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണെന്ന് കോടതി പറഞ്ഞു.

അക്രമം നടക്കുമ്പോൾ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുണ്ട്. അന്നു രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും പ്രതിയുടെ സാന്നിധ്യം നിലയ്ക്കലിൽ ഉണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷനിൽനിന്നു വ്യക്തമാണ‌്.  കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ആൾക്കൂട്ടത്തിന് നേതൃത്വം നൽകുന്ന ചിത്രങ്ങളും പൊലീസിന്റെ പക്കലുണ്ട്. വാഹനങ്ങൾക്ക് കല്ലെറിഞ്ഞതിനും തെളിവുണ്ട്.

എല്ലാ മാസവും ഒന്നാംതീയതി ശബരിമല ദർശനം പതിവാണെന്നും അതിനാണ് രാവിലെ 10ന് നിലയ്ക്കലിൽ എത്തിയതെന്നും സമരക്കാരും പൊലീസും വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പമ്പയിലേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നുമായിരുന്നു പ്രതിയുടെ വാദം. ഇത് കോടതി തള്ളി.

സമരം നിയമവിരുദ്ധം: പ്രോസിക്യൂഷൻ
സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തിയത് നിയമവിരുദ്ധമാണെന്നും തീർഥാടകരെയും പൊലീസിനെയും മാധ്യമപ്രവർത്തകരെയും സമരക്കാർ ആക്രമിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിലയ്ക്കലിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ പരിശോധിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുകയായിരുന്ന പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് വ്യാപകമായ നാശനഷ്ടമുണ്ടാക്കിയതായും പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ ഇടയുണ്ട‌്. കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമാണ് അക്രമപ്രവർത്തനങ്ങൾ തടയാൻ കർശന സംവിധാനങ്ങൾ ഒരുക്കിയതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2qAkB1B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages