ക്ഷേത്രപ്രവേശനത്തിന്റെ 82 വര്‍ഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ക്ഷേത്രപ്രവേശനത്തിന്റെ 82 വര്‍ഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന‌് വെള്ളിയാഴ‌്ച തുടക്കമാകും. സംസ്ഥാനതല  ഉദ്ഘാടനം തിരുവനന്തപുരം വിജെടി ഹാളിൽ പകൽ 3.30 ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.

ക്ഷേത്രപ്രവേശന വിളംബരവും അതിന് മുമ്പും പിമ്പും നടന്ന നവോത്ഥാനമുന്നേറ്റങ്ങളും കോർത്തിണക്കി നൂറിലധികം ചിത്രങ്ങളുടെ പ്രദർശനവും  ക്ഷേത്രപ്രവേശന വിളംബര ഡോക്യുമെന്ററിയും ഉണ്ടാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, സാംസ്‌കാരികം, ആർക്കിയോളജി, ആർക്കൈവ്‌സ് വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക‌് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്രപ്രവേശന വിളംബര കൈപ്പുസ്തകം വേദിയിൽ ലഭിക്കും.

ശനിയാഴ‌്ച 10.30ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുചേരൽ നടക്കും. പകൽ മൂന്നിന് നവോത്ഥാനം സ്ത്രീ പൗരാവകാശം എന്ന സംവാദവും ആറിന് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ നാടകവും അവതരിപ്പിക്കും. കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കും. വൈകിട്ട് നാലിന‌്’ നവോത്ഥാനം: വർത്തമാനവും ചരിത്രവും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. ആറ് മുതൽ കവിയരങ്ങ്. 12ന് വൈകിട്ട് ‘ഭരണഘടന: വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും’  പ്രഭാഷണം. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും തുടർന്ന് സമ്മാനദാനവും. വാർഷികാഘോഷത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 12 വരെ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Qq3zi8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages