ദേശീയപ്രസ്ഥാന നിലപാട് കോണ്‍. നേതാക്കള്‍ മനസ്സിലാക്കണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ദേശീയപ്രസ്ഥാന നിലപാട് കോണ്‍. നേതാക്കള്‍ മനസ്സിലാക്കണം: മുഖ്യമന്ത്രി


തൃശൂർ
സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ ദേശീയനേതാക്കൾ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സ്വീകരിച്ച നിലപാട് ഇപ്പോഴത്തെ കോൺഗ്രസുകാർ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ മുൻകാല ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. അക്കാലത്ത്കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട് ഇപ്പോൾ ഉയർത്തിപിടിക്കാനാകുന്നുണ്ടോ എന്ന‌് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ  ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ടുപോയെങ്കിലും  പുതിയ സാഹചര്യത്തിൽ ഒരു കൂട്ടർ എത്രത്തോളം പുറകോട്ടുപോയി എന്നത് നാം തിരിച്ചറിയണം.

നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂർ സത്യഗ്രഹം. കാലോചിതമായി ആചാരങ്ങൾ മാറ്റാനും പരിഷ‌്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികൾ തന്നെയായിരുന്നു. അനാചാരങ്ങൾ മാറ്റാനുള്ള ഊർജമായിരുന്നു അവർക്ക് വിശ്വാസം. ഋതുമതിയായ സ‌്ത്രീക്കും ചുടലകാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ പറയുന്നത്. എഴുത്തച്ഛൻ എത്ര പുരോഗമനപരമായാണ് കാര്യങ്ങളെ കണ്ടത്. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വടകരയിലെ കോൺഗ്രസ് സമ്മേളനത്തിലാണ് അവർണർക്കും ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. അതിനെത്തുടർന്നാണ് 1931 ൽ ഗുരുവായൂർ സത്യഗ്രഹം നടത്താൻ തീരുമാനിക്കുന്നത്. ഗുരുവായൂർ സത്യഗ്രഹത്തിന്റെ വഴികാട്ടിയാണ് 1924ലെ വൈക്കം സത്യഗ്രഹം. ഗുരുവായൂർ സത്യഗ്രഹത്തിൽ കെ കേളപ്പനൊപ്പം എ കെ ജിയും കൃഷ്ണപിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പും വിഷ്ണു ഭാരതീയനും  സജീവമായിരുന്നു. ഗുരുവായൂർ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല   കേളപ്പൻ ഉൾപ്പെടെയുള്ളവർ സത്യഗ്രഹം നടത്തിയത്. എല്ലാവർക്കും പ്രവേശനം ലഭിച്ചപ്പോൾ ക്ഷേത്രത്തിന്റെ ചൈതന്യത്തിന‌് ഒരു കുറവും വന്നില്ല.

ശ്രീനാരായണഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും പൊയ്കയിൽ അപ്പച്ചനും വി ടി ഭട്ടതിരിപ്പാടും വാഗ്ഭടാനന്ദനും കെ കേളപ്പനും ഇ എം എസും കൃഷ്ണപിള്ളയും എ കെ ജിയും സുബ്രഹ്മണ്യൻ തിരുമുമ്പും വിഷ്ണുഭാരതീയനും ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഏറെ പണിപ്പെട്ട് ദുരാചാരങ്ങളെ തുടച്ചുനീക്കിയാണ് പുതിയ കേരളത്തെ നിർമിച്ചത്. അവർ കൊളുത്തിയ വെളിച്ചം തല്ലിക്കെടുത്താനാണ് ഇന്ന് ചിലരുടെ ശ്രമം. ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2zFb8KE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages