കേരളത്തിന്റെ പുനർനിർമാണം : സഹായം തടസ്സപ്പെടുത്തുന്നത‌് വെല്ലുവിളി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

കേരളത്തിന്റെ പുനർനിർമാണം : സഹായം തടസ്സപ്പെടുത്തുന്നത‌് വെല്ലുവിളി: മുഖ്യമന്ത്രി

തിരുവനന്തപുരം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് ലഭിക്കുന്ന സഹായങ്ങൾ തടസപ്പെടുത്താൻ ചില കേന്ദ്രങ്ങൾ തുടർച്ചയായി ശ്രമിക്കുന്നുണ്ടങ്കിലും സഹായം പ്രവഹിക്കുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.   തടസപ്പെടുത്തുന്നവർ ജനങ്ങളെയാണ‌് വെല്ലുവിളിക്കുന്നത‌്. വിദേശരാജ്യങ്ങൾ സഹായവുമായി എത്തിയപ്പോഴും  ഇക്കൂട്ടർ തടസപ്പെടുത്തി. സാലറി ചലഞ്ചിന്റെ കാര്യത്തിലും തടസവാദമുയർത്തി. എന്നാൽ ഇവയെ അവഗണിച്ച‌് നവകേരള  സൃഷ്ടിക്കായി വൻതോതിൽ സഹായമെത്തുകയാണ‌്. മഹാപ്രളയത്തിൽനിന്ന‌് കേരളത്തിന‌് അതിജീവിക്കാൻ കോടികൾ വേണ്ടിവരും. ഐക്യരാഷ‌്ട്ര സഭയുടെ റിപ്പോർട്ട‌് പ്രകാരം 26718 കോടിയുടെ നഷ്ടമാണ‌് ഉണ്ടായത‌്. 17,316 വീടുകൾ പൂർണമായും 2.16 ലക്ഷം വീടുകൾ ഭാഗികമായും തകർന്നു. പുനർ നിർമാണത്തിനും പുനരധിവാസത്തിനും 5616.77 കോടിയാണ‌് കേന്ദ്രത്തോട‌് ആവശ്യപ്പെട്ടത‌്. 5000 കോടി പ്രത്യേക ധനസഹായമായും  ആവശ്യപ്പെട്ടു. എന്നാൽ 600 കോടി മാത്രമാണ‌്നൽകിയത‌്. പ്രളയബാധിതർക്ക‌് സൗജന്യമായി നൽകാൻ അനുവദിച്ച അരിക്കുപോലും കേന്ദ്രം പണം ഈടാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2P8TpAS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages