തിരുവനന്തപുരം
നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ കൈയാങ്കളി. ചോദ്യോത്തരവേള അവസാനിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷത്തെ കോൺഗ്രസ‌് അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും അസഭ്യംവിളിയും ഉണ്ടായത്. സ്പീക്കറുടെ ഡയസിന് സമീപം നടന്ന തമ്മിലടി ദൃശ്യമാധ്യമങ്ങൾ തത്സമയം സംപ്രേഷണംചെയ്തു.
ചോദ്യോത്തരവേള അലങ്കോലമാക്കാൻ നേരത്തെ നിശ്ചയിച്ചപ്രകാരം ഡയസിന് സമീപമെത്തിയ കോൺഗ്രസിലെ ഐ സി ബാലകൃഷ്ണനും അൻവർ സാദത്തും ഹൈബി ഈഡനുനേരെ വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.
തങ്ങളുടെ മുന്നിൽനിന്ന് മാറി നിൽക്കാൻ ഹൈബി ഈഡനോട് ഇരുവരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കവും വാക്കേറ്റവും തുടങ്ങിയത്.
ചാനൽ ക്യാമറകൾക്ക‌് മുന്നിൽ ‘തിളങ്ങാനു’ള്ള തിക്കും തിരക്കിനുമിടെയായിരുന്നു തർക്കം. തുടർന്നത് ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഐ സി ബാലകൃഷ്ണനെ ഹൈബി തൊഴിച്ചു. തമ്മിലടി ശ്രദ്ധയിൽ പെട്ട സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇരുകൂട്ടരോടും സീറ്റിലേക്ക‌് പോകാൻ ആവശ്യപ്പെട്ടു. തമ്മിലടിച്ചവരെ എം വിൻസന്റും മറ്റുള്ളവരും ചേർന്നാണ് പിടിച്ചുമാറ്റിയത്. ഇതിനിടെ സഭാനടപടികൾ സ‌്പീക്കർ നിർത്തിവച്ചു.
മുദ്രാവാക്യം വിളിക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി.
from Kerala || Deshabhimani Online News https://ift.tt/2zv1zyF
via IFTTT
No comments:
Post a Comment