പഴയിടത്തിന്റെ രുചിക്കൂട്ടിന‌് ഇത്തവണ ഇരട്ടിമധുരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

പഴയിടത്തിന്റെ രുചിക്കൂട്ടിന‌് ഇത്തവണ ഇരട്ടിമധുരം


ആലപ്പുഴ
സംസ്ഥാന സ‌്കൂൾ കലോത്സവത്തിന‌് രുചിക്കൂട്ടൊരുക്കുന്ന പഴയിടം മോഹനൻനമ്പൂതിരിയുടെ ‘നളപാചക’ത്തിന‌്  ഇത്തവണ ഇരട്ടി മധുരം.  പ്രളയാനന്തര കേരളത്തിന‌് കൈത്താങ്ങേകാൻ സർക്കാരിനും വിദ്യാഭ്യാസവകുപ്പിനും ഒപ്പം നിൽക്കാൻ കലോത്സവത്തിന‌് സൗജന്യമായി ഭക്ഷണം പാകംചെയ‌്ത‌് വിളമ്പാനാണ‌്  പഴയിടത്തിന്റെ തീരുമാനം.   ഭക്ഷണാവശ്യങ്ങൾക്കുള്ള പലചരക്കും പച്ചക്കറിയും വെള്ളവുമെല്ലാം കെഎസ‌്ടിഎ നൽകും.  അമ്പതോളം പാചകക്കാരുമായി ആറിന‌് രാവിലെ പഴയിടം ആലപ്പുഴയിലെത്തും. ‘പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന്റെ സന്ദേശമാണ‌് ഇക്കൊല്ലത്തെ കലോത്സവം. അതിനൊപ്പം നിൽക്കേണ്ടത‌് തന്റെയും കടമയാണ‌്’ –-12 വർഷമായി കലോത്സവത്തിന‌് രുചിയൊരുക്കുന്ന പഴയിടം പറയുന്നു. കെഎസ‌്ടിഎ ജനറൽ സെക്രട്ടറി സി കെ ഹരിക‌ൃഷ‌്ണന്റെ അഭ്യർഥനയും പഴയിടത്തിന്റെ തീരുമാനത്തിന‌് പിന്നിലുണ്ട‌്. 

2006ൽ എറണാകുളം കലോത്സവത്തിലായിരുന്നു  പഴയിടത്തിന്റെ അരങ്ങേറ്റം. അന്ന‌് തുടങ്ങിയ  പഴയിടം രുചി അതേ മികവിൽ 2018ലും തുടരുകയാണ‌്.  എറണാകുളം കലോത്സവത്തിൽ ഒരു നേരം  9000 പേർക്ക‌ായിരുന്നു ഉച്ചഭക്ഷണം,  ഓരോവർഷവും എണ്ണം കൂടുകയാണെന്ന‌് പഴയിടം പറയുന്നു. 2013ൽ മലപ്പുറം കലോത്സവത്തിലാണ‌് ഏറ്റവും കൂടുതൽ പേർക്ക‌് ഭക്ഷണം കൊടുത്തത‌്. ഒരുനേരം 27,000 പേർവരെ കഴിക്കാനെത്തി.

മത്സരാർഥികളും അവർക്ക‌് ഒപ്പമുള്ളവരും ചേരുമ്പോൾ എണ്ണം കൂടും.  2015ൽ കോഴിക്കോട‌് കലോത്സവത്തിനിടെ അടുത്ത വർഷംമുതൽ  പാചകച്ചുമതല ഏറ്റെടുക്കില്ലെന്ന‌് പഴയിടം പ്രഖ്യാപിച്ചത‌് വിവാദമായിരുന്നു.    ദേശീയ ഗെയിംസിന്റെ ഭക്ഷണച്ചുമതലയിൽനിന്ന‌്   ഒഴിവാക്കിയതിന്റെ വേദനയിലായിരുന്നു പ്രഖ്യാപനം. വിഷമങ്ങളെല്ലാം പറഞ്ഞുതീർത്ത‌് തൊട്ടടുത്ത വർഷം പഴയിടം വീണ്ടും പാചകപ്പുരയുടെ സാരഥിയായി.

12,000 പേർക്ക‌് ഇത്തവണ ഭക്ഷണം ഒരുക്കേണ്ടിവരുമെന്നാണ‌് പഴയിടത്തിന്റെ കണക്കുകൂട്ടൽ. രാവിലെയും വൈകിട്ടും ചായയും ഉച്ചയ‌്ക്ക‌് സദ്യയുമൊരുക്കണം. വ്യാഴാഴ‌്ച ആലപ്പുഴയിലെത്തി വിഭവങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കും. കോട്ടയം  കുറിച്ചിത്താനത്ത‌് പഴയിടം ഫുഡ‌് വെഞ്ചേഴ‌്സ‌് എന്ന സ്ഥാപനവും ഇദ്ദേഹം നടത്തുന്നുണ്ട‌്. ഖാദി ബോർഡ‌് ജീവനക്കാരി ശാലിനിയാണ‌് ഭാര്യ. മക്കൾ: യദു, മാളവിക. മരുമക്കൾ: അമൃത, മിഥുൻ



from Kerala || Deshabhimani ​Online ​News https://ift.tt/2zv1GKB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages